Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്ഭവൻ മാർച്ച്: ...

രാജ്ഭവൻ മാർച്ച്: യു.ഡി.എഫ് എം.എൽ.എമാരെ അറസ്​റ്റ്​ചെയ്ത് നീക്കി

text_fields
bookmark_border
രാജ്ഭവൻ മാർച്ച്:  യു.ഡി.എഫ് എം.എൽ.എമാരെ അറസ്​റ്റ്​ചെയ്ത് നീക്കി
cancel

തിരുവനന്തപുരം: നോട്ട്​ പിൻവലിക്കലിനെതിരെയും സഹകരണമേഖലയോടുള്ള കേന്ദ്രസർക്കാർ നിലപാടിലും പ്രതിഷേധിച്ച്​ രാജ്ഭവൻ ഉപരോധിച്ച യു.ഡി.എഫ് എം.എൽ.എമാരെ അറസ്റ്റ്​ ചെയ്ത് ​നീക്കി.

ആദ്യ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, കെ.പി.സി.സി​ വൈസ്​ പ്രസിഡൻറ് വി. ഡി സതീശൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, എം.കെ മൂനീർ, അനൂപ്​ ജേക്കബ്​ എന്നിവരെയാണ്​ അറസ്റ്റ്​ചെയ്ത്​ നീക്കിയത്.

രാവിലെ 11ന് ​മ്യൂസിയം പരിസരത്ത്​ നിന്ന്​ നിന്നാരംഭിച്ച്​ രാജ്​ഭവന്​ മുന്നിലെത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത ശേഷമാണ്​ യു.ഡി.എഫ്​ നേതാക്കൾ അറസ്റ്റ്​വരിച്ചത്​​. നേതാക്കളെ അറസ്​റ്റ്​ ചെയ്​ത്​ നീക്കുന്നതിനായി വന്ന പൊലീസ്​ വാഹനം നേതാക്കൾ തടഞ്ഞത്​ ചെറിയ തോതിൽ സംഘർഷാവസ്​ഥയുണ്ടാകാൻ കാരണമായി.

പ്രതിഷേധം ശക്​തമാക്കുന്നതിൻറെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ ശക്​തമായ സമരം നടത്താനും യുഡിഎഫ്​തുരുമാനിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf mlarajbhavan march
News Summary - rajbhavan march udf mla arrested
Next Story