കോണ്‍ഗ്രസ് നേതാവിനെതിരെ രാജീവ് ചന്ദ്രശേഖറിന്‍റെ പരാതി; ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്ന്
text_fieldsതിരുവനന്തപുരം: കള്ളരേഖയുണ്ടാക്കി വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇ.പി. ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രി കുമാരി പ്രതിമ ഭൗമിക് നില്‍ക്കുന്ന, 2023 ആഗസ്റ്റ് നാലിനെടുത്ത പഴയ ഫോട്ടോയില്‍ കൃത്രിമം കാണിച്ച് ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നാണ് പരാതി. സ്വത്തുവിവരം മറച്ചുവെച്ചെന്ന തെറ്റായ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ടറല്‍ ഓഫിസർക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ചുമതലയുള്ള നോഡല്‍ ഓഫിസര്‍ക്കും രാജീവ് ചന്ദ്രശേഖര്‍ പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.