‘ചികിത്സ നിഷേധിച്ചത് തമിഴ്നാട്ടുകാരനായതിനാൽ’; നഷ്ടപരിഹാരം വേണമെന്ന് കുടുംബം
text_fieldsകോയമ്പത്തൂർ: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ ബന്ധുക്കളുമായി കൂടിയാലോചിച്ച് ആവശ്യമായ നിയമനടപടി കൈക്കൊള്ളുമെന്ന് രാജേന്ദ്രെൻറ ഭാര്യ കൽപന മാധ്യമപ്രവർത്തകരോട് പറഞ്ഞു. യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ കാൽപാദം തുന്നിപിടിപ്പിക്കാമായിരുന്നുവെന്ന് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നതായും അവർ അറിയിച്ചു.
അമിതമായി രക്തം വാർന്നൊഴുകിയതിനാൽ കോശങ്ങൾ നശിച്ചുപോയതായും ഇൗ നിലയിൽ കാൽ മുറിച്ചുമാറ്റേണ്ടി വരുമെന്നും ഡോകട്ർമാർ പറഞ്ഞു. താനും ഭർത്താവും കുലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. മൂന്ന് മക്കളുണ്ട്. കാൽ മുറിച്ചുമാറ്റിയാൽ കുടുംബജീവിതം അവതാളത്തിലാവും. തമിഴ്നാട്ടുകാരനായത് കൊണ്ടാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് ആരോപിച്ച കൽപന ബന്ധപ്പെട്ട ഡോക്ടർമാരുടെ പേരിൽ നടപടിയെടുക്കണമെന്നും തങ്ങളുടെ കുടുംബത്തിന് കേരള സർക്കാർ മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.