‘വഴിവിളക്കായുള്ളത് രാജീവ് ജിയുടെ ഓർമകൾ മാത്രം’
text_fieldsതിരുവനന്തപുരം: അവഗണനക്കെതിരെ അതൃപ്തി ഒളിപ്പിച്ച വാക്കുകളിൽ രമേശ് ചെന്നിത്തലയുടെ രാജീവ് ഗാന്ധി അനുസ്മരണ കുറിപ്പ്. തനിക്ക് പ്രവർത്തകസമിതി അംഗത്വം നൽകാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ പുകയുന്നതിനിടെയാണ് രാജീവ് ഗാന്ധി നൽകിയ പരിഗണനയുടെ അനുഭവം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ‘രാജീവ് ജിയുടെ നിഴലില്‍, തണലില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ ഭാഗ്യമാണ്.
ഇന്ത്യയുടെ തെക്കേയറ്റത്ത് നിന്നെത്തിയ തന്നെപ്പോലൊരു സാധാരണ ചെറുപ്പക്കാരനെ ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷസ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് രാജീവ് ജിയായിരുന്നു. കാന്തികപ്രഭാവമാണ് ആ വ്യക്തിത്വത്തിനുണ്ടായിരുന്നത്. രാജീവ് ജിയുടെ ജന്മദിനത്തില് ആ മഹാതേജസ്സിന്റെ കത്തുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ താന്‍ ശിരസ്സ് നമിക്കുന്നു. ഈ ഓര്‍മകള്‍ മാത്രമാണ് മുന്നോട്ടുള്ള പ്രയാണത്തില്‍ തന്റെ വഴിവിളക്ക്’ -അദ്ദേഹം കുറിച്ചു. രാജീവ് ഗാന്ധിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.