രാജീവ് കുമാർ തെരഞ്ഞെടുപ്പ് കമീഷണർ
text_fieldsന്യൂഡൽഹി: അശോക് ലവാസ രാജിവെച്ച ഒഴിവിൽ തെരഞ്ഞെടുപ്പ് കമീഷണറായി ധനകാര്യ മുൻ സെക്രട്ടറി രാജീവ് കുമാറിനെ നിയമിച്ചു. അഞ്ചു വർഷം പ്രവർത്തന കാലാവധിയുള്ള രാജീവ് കുമാർ സീനിയോറിറ്റി പ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ ശേഷം, അദ്ദേഹത്തിെൻറ നേതൃത്വത്തിലാകും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും പെരുമാറ്റച്ചട്ട ലംഘന കേസുകളിൽ കർക്കശ നിലപാട് സ്വീകരിച്ച അശോക് ലവാസ, വിയോജിപ്പുകൾക്കൊടുവിൽ രാജിവെച്ച് ഏഷ്യൻ വികസന ബാങ്ക് വൈസ് പ്രസിഡൻറായി പോവുകയാണ് ഉണ്ടായത്.
1984 ബാച്ച് ഝാർഖണ്ഡ് കേഡർ ഐ.എ.എസുകാരനായിരുന്ന രാജീവ് കുമാർ ഫെബ്രുവരിയിൽ ധനകാര്യ സെക്രട്ടറിയായി വിരമിച്ചതിനു പിന്നാലെ, അദ്ദേഹത്തെ മോദി സർക്കാർ ഏപ്രിലിൽ പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനാക്കി. 2023 ഏപ്രിൽ 28 വരെ ഈ പദവിയിൽ തുടരാമെന്നിരിക്കേയാണ് പുതിയ നിയമനം. 65 വയസ്സിനുള്ളിൽ ആറു വർഷമാണ് തെരഞ്ഞെടുപ്പു കമീഷണർമാർക്ക് നിയമന കാലാവധി. രാജീവ്കുമാറിെൻറ ജനന വർഷം 1960 ആയതിനാൽ അഞ്ചു വർഷം കമീഷനിൽ പ്രവർത്തിക്കാം.
ധനകാര്യ സെക്രട്ടറിയായിരിക്കേ, ലയനം അടക്കം ബാങ്കിങ് പരിഷ്കാരങ്ങൾക്ക് ചുക്കാൻപിടിച്ചത് രാജീവ്കുമാറാണ്. പൊതുമേഖല ബാങ്കുകൾ വൻ നഷ്ടത്തിലായ 2017 കാലത്ത് ധനകാര്യ സേവന വിഭാഗം സെക്രട്ടറിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.