കസ്റ്റഡി മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പീരുമേട് സബ്ജയിലിൽ മരിച്ച രാജ്കുമാറിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ അടിയന്തരമായി ഹാജരാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ജയിൽ ഡി.ജി.പിക്ക് നിർദേശം നൽകി.
രാജ്കുമാറിെൻറ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ കഴിഞ്ഞയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ആന്തരികമുറിവിനെ തുടർന്നുണ്ടായ അണുബാധ ന്യുമോണിയ ആയതാണ് മരണകാരണമെന്ന പത്രവാർത്തകൾ ശ്രദ്ധയിൽെപട്ടതിനെതുടർന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
രാജ്കുമാറിെൻറ ഭാര്യ എം. വിജയ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിനെ സന്ദർശിച്ച് പരാതി നൽകിയിരുന്നു. വിഷയത്തിൽ കമീഷൻ മുമ്പ് രജിസ്റ്റർ ചെയ്ത കേസിനൊപ്പം ഇൗ പരാതിയും പരിഗണിക്കും. ൈക്രംകേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ അധ്യക്ഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.
ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് കമീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.