രാജ്കുമാർ കസ്റ്റഡി മരണം;സി.ബി.ഐ അന്വേഷണം വീണ്ടും തുടങ്ങി
text_fieldsനെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാർ കസ്റ്റഡി മർദനത്തെതുടർന്ന് പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ സി.ബി.ഐ തുടരന്വേഷണം ആരംഭിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്വേഷണമാണ് പുനരാരംഭിച്ചത്.
2019 ജൂൺ 12 മുതൽ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽവെച്ച സമയത്ത് ഡ്യൂട്ടി ചെയ്ത മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും വരുംദിവസങ്ങളിൽ ചോദ്യംചെയ്യും. വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ജി. ജോർജ്കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് അദ്ദേഹത്തിെൻറ മൊഴിയും രേഖപ്പെടുത്തിയേക്കും. രാജ്കുമാർ ഉപയോഗിച്ച കട്ടിലിലെ കിടക്കയും പുതപ്പും കൈലിയും തോർത്തും മറ്റും ചില പൊലീസുകാർ കത്തിച്ച് തെളിവ് നശിപ്പിച്ചതായും എസ്.ഐക്കെതിരെ മൊഴിനൽകാൻ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്നുമാണ് ജോർജ്കുട്ടി കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരിൽ മൂന്നുപേർ നിരപരാധികളാണെന്നും കുറ്റക്കാരായ ചിലർ മാന്യന്മാരായി വിലസുന്നതായും ജോർജ്കുട്ടി പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ മൂന്നുദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെ ചോദ്യംചെയ്ത് മടങ്ങിയ സി.ബി.ഐ സംഘം നാലുമാസത്തിനുശേഷമാണ് വീണ്ടും എത്തിയത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പിയുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം. ജനുവരി 24ന് കേസ് ഏറ്റെടുത്ത സി.ബി.ഐ ജനുവരി 29നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമെത്തി അന്വേഷണം തുടങ്ങിയത്.
രാജ്കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട്് എസ്.ഐ കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, ൈഡ്രവർമാരായ സജീവ് ആൻറണി, പി.എസ്. നിയാസ്, എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ൈക്രംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2019 ജൂൺ 21നാണ് വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (53) മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.