രാജ്കുമാർ കസ്റ്റഡി മരണം: ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് ഇന്ന്
text_fieldsനെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്് അറസ്റ്റിലായ രാജ്കുമാർ പിരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് വ്യാഴാഴ്്ച സമർപ്പിക്കും. രാജ്കുമാറിെൻറ മരണം കസ്റ്റഡി മർദനത്തെ തുടർന്നാണെന്നാണ് കമീഷെൻറ കണ്ടെത്തൽ.
ജുഡീഷ്യൽ കമീഷൻ അന്വേഷണം ആരംഭിച്ച് ഒന്നര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. 73 സാക്ഷികളിൽനിന്ന് തെളിവെടുത്തു.നെടുങ്കണ്ടം സ്റ്റേഷനിലെ എസ്.ഐയുടെ മുറിയിൽ വെച്ചും ഒന്നാംനിലയിലെ വിശ്രമമുറിയിൽ വെച്ചും മർദിച്ചുവെന്ന സാക്ഷി മൊഴികൾ വസ്തുതാപരമാെണന്ന് കമീഷൻ കണ്ടെത്തിയിരുന്നു. രാജ്കുമാറിെൻറ മൃതദേഹം കമീഷൻ ഇടപെട്ട് റീപോസ്റ്റ്മോർട്ടം നടത്തിയതിെൻറ റിപ്പോർട്ടും സയൻറിഫിക് റിപ്പോർട്ടും കണക്കിലെടുത്തുകൂടിയാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്നാണ് വിവരം.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവാദപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർക്കും മറ്റും സംഭവിച്ച വീഴ്ച, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടി തുടങ്ങിയവയടക്കം പരാമർശിക്കുന്നതാവും റിപ്പോർട്ടെന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് പറഞ്ഞു.
ഹരിത ഫിനാൻസ് തട്ടിപ്പ് കേസിൽ സി.ബി.ഐ സംഘം അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജുഡീഷ്യൽ അന്വേഷണം പൂർത്തിയായിട്ടുള്ളത്.രാജ്കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട്് നെടുങ്കണ്ടം എസ്.ഐയായിരുന്ന കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, പൊലീസ് ൈഡ്രവർമാരായ സജീവ് ആൻറണി, പി.എസ്. നിയാസ്, എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജെയിംസ് എന്നിവരെ ൈക്രംബ്രാഞ്ച് മുമ്പ്്് അറസ്റ്റ് ചെയ്തിരുന്നു.
2019 ജൂൺ 21നാണ് വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (53) ജയിലിൽ റിമാൻഡിലിരിക്കെ താലൂക്ക് ആശുപത്രിയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.