കസ്റ്റഡി മരണം: േഡാക്ടർമാർക്കു വീഴ്ച; ജയിലിൽ മർദനമേറ്റിട്ടില്ല –ജസ്റ്റിസ് നാരായണക്കുറുപ്പ്
text_fieldsപീരുമേട്: നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ രക്ഷിക്കുന്നതിന് ഒരു നടപടിയും ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമീഷൻ ജസ് റ്റിസ് നാരായണക്കുറുപ്പ്. അവശനിലയിലായിരുന്നു പ്രതിയെ വിവിധ ആശുപത്രികളിൽ എത്തി ച്ചത്. എന്നാൽ, സാധാരണ ഒ.പി കേസായാണ് കൈകാര്യം ചെയ്തത്. അവശനിലയിലെ രോഗിയെ കൊണ്ടുവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടിയൊന്നുമുണ്ടായില്ല. അള്‍ട്രാ സൗണ്ട് സ്കാൻ ചെയ്തു. ചെസ്റ്റ് എക്സ്റേ എടുത്തിട്ടില്ല. വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നതിനാല്‍ ചെസ്റ്റ് എക്സ്റേ നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. ഒരു ദിവസം കോട്ടയത്തും രണ്ടു ദിവസം പീരുമേട്ടിലുമാണ് ചികിത്സക്കായി എത്തിച്ചത്. രോഗിയെ രക്ഷിക്കാനുള്ള നിര്‍ണായക സമയമെല്ലാം ഈ രീതിയില്‍ കഴിഞ്ഞുപോയെന്നും നാരായണക്കുറുപ്പ് പറഞ്ഞു.
വായ്പ തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനമാണ് ഏറ്റത്. സ്റ്റേഷനിൽ നടന്നെത്തിയ പ്രതിയെ സ്െട്രച്ചറിലാണ് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പീരുമേട് സബ് ജയിലിൽ മർദനമേറ്റിട്ടില്ലെന്നും അന്വേഷണത്തിെൻറ ഭാഗമായി സബ് ജയിലും താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സബ്ജയിലിൽ രാജ്കുമാറിനെ പൊലീസ് താങ്ങിയെടുത്ത് കൊണ്ടുവരുന്ന ദൃശ്യങ്ങൾ സി.സി ടി.വിയിൽനിന്ന് ലഭിച്ചു. രാജ്കുമാറിെൻറ സഹതടവുകാരനായ ചാക്കോയിൽനിന്ന് തെളിവെടുത്തു. സ്റ്റേഷനിൽ ക്രൂരമർദനമേറ്റതായും ജനനേന്ദ്രിയത്തിൽ ഈർക്കിലി കയറ്റിയതായും സ്വകാര്യഭാഗത്ത് മുളകരച്ച് തേച്ചതായും രാജ്കുമാർ പറഞ്ഞതായി ചാക്കോ മൊഴി നൽകി. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ്, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ എന്നിവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഗുരുതരാവസ്ഥയിലായ പ്രതിയെ ജയിൽ അധികൃതർ എത്തിച്ചപ്പോൾ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കേണ്ടിരുന്നത് ഡോക്ടർമാരുടെ ഉത്തരവാദിത്തമായിരുന്നു.
ജൂൺ 21ന് രാവിലെ സെല്ലിൽ നിശ്ചലനായി കിടന്ന രാജ്കുമാറിനെയാണ് ആശുപത്രിയിൽ എത്തിച്ചത്. മരണം സംഭവിച്ചത് ജയിലിലാണോ ആശുപത്രിയിൽ എത്തിച്ച ശേഷമാണോ എന്നത് വിശദമായി പരിശോധിക്കും. ഒരാഴ്ചക്കുള്ളിൽ രാജ്കുമാറിെൻറ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നതിനു നടപടി അന്തിമഘട്ടത്തിലാണെന്നും ജസ്റ്റിസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വീണ്ടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.