ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പറയുന്നത് കേൾക്കുന്ന കാലം കഴിഞ്ഞു -ഉണ്ണിത്താൻ
text_fieldsകാസർകോട്: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നതുമാത്രം കേൾക്കുന്ന കാലം കേരളത്തിൽ അവസാനിച്ചെന്നും അക്കാര്യം ഇരുവരും ഇനിയെങ്കിലും മനസ്സിലാക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 18 വർഷക്കാലം ഇവർ പറഞ്ഞത് മാത്രമേ പാർട്ടിയിൽ നടന്നിട്ടുള്ളൂ.
ഇക്കാലമത്രയും പഞ്ചപുച്ഛമടക്കി ഇത് ബാക്കിയുള്ളവർ കേട്ടുനിന്നു. ഇനി അതു നടക്കില്ലെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിെൻറ നേതൃത്വം മാറിയതും ഇരുവരും തിരിച്ചറിയണം. ഇവരില്ലാത്ത നേതൃനിര ഹൈകമാൻഡ് ഉണ്ടാക്കിയിട്ട് കുറെയായി. എ.കെ. ആൻറണിയുടെ മാതൃക ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പിന്തുടരണം. കേരളത്തിൽ കോൺഗ്രസ് പ്രസിഡൻറിനാണ് അധികാരം. അല്ലാതെ ഗ്രൂപ്പിനല്ല. ഇക്കാര്യം കോൺഗ്രസ് ഹൈകമാൻഡ് മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
'എം.പി-എം.എൽ.എ' രാഷ്ട്രീയമാണ് കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് പറഞ്ഞ കെ.പി. അനിൽകുമാറിനെ ഉണ്ണിത്താൻ പരിഹസിച്ചു. ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിക്കാത്തത് അനിൽ കുമാറിെൻറ കുഴപ്പമാണ്. കോൺഗ്രസ് കോട്ടകളിൽ മത്സരിച്ച് തോറ്റ അയാളോടൊക്കെ എന്തു പറയാനാണെന്നും ഉണ്ണിത്താൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.