ഉണ്ണിത്താനു നേരെ കൈയേറ്റം: സി.പി.എം നടപടി അപമാനകരം -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ െവച്ച് ൈകേയറ് റം ചെയ്യുകയും പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത സി.പി.എം നടപടി അപമാനകരമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ജനാധിപത്യസംവിധാനങ്ങളും തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉണ്ണിത്താനെതിരായ അക്രമം. സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കിനിന്നു. ഞായറാഴ്ച റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടുരേഖപ്പെടുത്താനാവശ്യമായ സുരക്ഷ ഒരുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ജില്ലകലക്ടര്‍മാര്‍ക്ക് നിർദേശം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.