രാജ് മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന്
text_fieldsകാസർഗോഡ് യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായി റിപോർട്ട്. ശബരിമല വിഷയത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്നാരോപിച്ച് എൽ.ഡി.എഫാണ് ജില്ലാ വരണാധികാരിയായ കലക്ടർക്ക് പരാതി നൽകിയത്. പ്രാഥമിക പരിശോധനയിൽ ഉണ്ണിത്താൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
കൂടുതൽ പരിശോധനക്കായി ഫോറൻസിക് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതിൻെറ റിപ്പോർട്ട് ലഭിച്ച ശേഷമേ ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. രാജ്മോഹൻ ഉണ്ണിത്താൻെറ പ്രസംഗത്തിൻെറ മൂന്ന് മിനിറ്റ് നീളുന്ന വിഡിയോ ക്ലിപ്പാണ് എൽ.ഡി.എഫ് തെളിവായി ഹാജരാക്കിയത്. ഇത് പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 (എ) പ്രകാരം ചട്ടലംഘനം നടന്നിട്ടുണ്ട് എന്നാണ് നിഗമനം. അന്തിമ റിപ്പോർട്ട് വൈകുന്നതിനാൽ ഉണ്ണിത്താന് മത്സരിക്കാൻ തടസ്സമുണ്ടാകില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.