'പണം ആര് കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് തെളിയിക്കട്ടെ'; മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസിലെ രാജ്യസഭ സീറ്റ് പോയ്മെന്‍റ് സീറ്റാണെന്ന ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്‍റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. അസീസിന്‍റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് അസീസിനെതിരെ നടപടിയെടുക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
യു.ഡി.എഫിൽ പ്രശ്നമുണ്ടാക്കാൻ അസീസ് കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണം. ആര് പണം കൊടുത്തുവെന്നും ആര് വാങ്ങിയെന്നും അസീസ് തെളിയിക്കട്ടെയെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, പ്രസ്താവന വിവാദമായതോടെ ആരോപണം വ്യാഖ്യാനമാണെന്ന് എ.എ. അസീസ് പ്രതികരിച്ചു. ജെബി മേത്തർ പണം കൊടുത്താണ് സീറ്റ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ല. ആർ.എസ്.പി ഇപ്പോഴും യു.ഡി.എഫിന്‍റെ ഭാഗമാണ്. രണ്ട് സീറ്റുകളും നൽകിയത് ന്യൂനപക്ഷങ്ങൾക്കാണ് എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ജെബി മേത്തറിന്‍റെ രാജ്യസഭ സീറ്റ് പോയ്മെന്‍റ് സീറ്റാണെന്നും പണം നൽകി വാങ്ങിയതാണെന്നും യു.ഡി.എഫ് ഘടകക്ഷിയായ ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആരോപിച്ചിരുന്നു. ആർ.വൈ.എഫിന്‍റെ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അസീസിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.