Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഹിങ്ക്യൻ അഭയാർഥികളെ...

റോഹിങ്ക്യൻ അഭയാർഥികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക്​ നിർദേശം നൽകിയെന്ന്​ രാജ്​നാഥ്​ സിങ്​

text_fields
bookmark_border
റോഹിങ്ക്യൻ അഭയാർഥികളെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക്​ നിർദേശം നൽകിയെന്ന്​ രാജ്​നാഥ്​ സിങ്​
cancel

കൊ​ച്ചി: തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ എ​ത്തി​പ്പെ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്. മ്യാ​ൻ​മ​ർ സ​ർ​ക്കാ​റു​മാ​യി ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി ഇ​വ​രെ സ്വ​ന്തം രാ​ജ്യ​ത്ത്​ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി.​ജെ.​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ജ്​​നാ​ഥ്​ സി​ങ്.

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടേ​ത്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്​​ന​മാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്ക​രു​ത്. ദേ​ശ​ദ്രോ​ഹ​ശ​ക്തി​ക​ൾ അ​ഭ​യാ​ർ​ഥി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യാ​നി​ട​യു​ണ്ട്. നാ​ളെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​രു​രേ​ഖ​യും റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ക്കാ​ൻ ഇ​ട​വ​ര​രു​ത്. ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നു​മാ​ണ്​ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശം. രാ​ജീ​വ് ​ഗാ​ന്ധി ഒ​പ്പു​വെ​ച്ച അ​സം ക​രാ​റി​​​െൻറ ഭാ​ഗ​മാ​ണ്​ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ.

ഒ​രു​ഇ​ന്ത്യ​ൻ പൗ​ര​ൻ​പോ​ലും ര​ജി​സ്​​റ്റ​റി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ടി​ല്ല. 2019ൽ 350 ​സീ​റ്റ്​ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യാ​ണ്​ ബി.​ജെ.​പി​യു​ടെ ല​ക്ഷ്യം. ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന​പ്രീ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ​രി​ഭ്രാ​ന്ത​രാ​ണ്. സാ​ക്ഷ​ര​ത​യി​ലെ​ന്ന​പോ​ലെ രാ​ഷ്​​ട്രീ​യ ആ​ക്ര​മ​ണ​ത്തി​ലും കേ​ര​ളം മു​ന്നി​ലാ​ണ്. ഇ​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളെ ബി.​ജെ.​പി പി​ന്തു​ണ​ക്കും. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ൻ കേ​ര​ള​ത്തി​ന്​ കേ​ന്ദ്രം എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ രാ​ഷ്​​ട്രീ​യം ത​ട​സ്സ​മാ​കി​ല്ലെ​ന്നും രാ​ജ്​​നാ​ഥ്​ സി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRohingyarajnath singmalayalam news
News Summary - Rajnath sing on rohingya refugee issue-Kerala news
Next Story