ആന്‍റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് രാജ്നാഥ് സിങ്
text_fieldsകാഞ്ഞിരപ്പള്ളി: അനിൽ ആന്‍റണിക്ക് വേണ്ടി വോട്ട് തേടിയില്ലെങ്കിലും ആന്‍റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തി. മുതിർന്ന നേതാവായ ആന്‍റണിയോട് ബഹുമാനമുണ്ട്. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
പിതാവെന്ന നിലയിൽ അങ്ങയുടെ അനുഗ്രഹം അനിലിനുണ്ടാകണം. അനിലിന് ബി.ജെ.പിയിൽ വലിയ ഭാവിയുണ്ട്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ രണ്ടക്കം കടക്കും. അനിൽ ആന്‍റണിയുടെ പിതാവിനുനേരെ ഒരഴിമതി ആരോപണവും ഉയർന്നിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.