രാജു നാരായണസ്വാമി വിവാദം: സർക്കാറിനെ വലിച്ചിഴക്കേണ്ടെന്ന് മന്ത്രി സുനിൽ കുമാർ
text_fieldsകൊച്ചി: അഡീഷനൽ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയെ സർവിസിൽ നിന്ന് പിരിച്ചുവിടുന്നുവെന്ന വിവാദത്തിൽ സർക്കാറിനെ വലിച്ചിഴയ്ക്കേണ്ടെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. നാരായണസ്വാമിക്കെതിരെ സംസ്ഥാന സർക്ക ാർ നടപടി സ്വീകരിച്ചിട്ടില്ല. ഒരു റിപ്പോർട്ടും കൈമാറിയിട്ടില്ല. നാരായണസ്വാമിയുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത് രിസഭാ യോഗത്തിൽ നടന്നിട്ടില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമ ിയെ സർവിസിൽ നിന്ന് പിരിച്ചുവിടാൻ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചു വിടാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന് കൈമാറിയെന്നാണ് വിവരം. സർക്കാർ വൃത്തങ്ങൾ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കേരളത്തിന്റെ ശിപാര്‍ശ കേന്ദ്ര പേഴ്‌സനൽ മന്ത്രാലയം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് പിരിച്ചുവിടപ്പെടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാകും രാജു നാരായണ സ്വാമി. 2028 വരെ സര്‍വിസ് ശേഷിക്കെയാണ് രാജു നാരായണ സ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍വിസുകളിലെ ഉയർന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ സമിതിയാണ് ഇദ്ദേഹത്തെ പിരിച്ചു വിടണമെന്ന ശിപാർശ തയാറാക്കിയത്.
കേന്ദ്ര-സംസ്ഥാന സര്‍വിസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫിസുകളില്‍ പലപ്പോഴും ഹാജരായില്ല, കേന്ദ്ര സര്‍വിസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് നാരായണ സ്വാമിക്കെതിരെ ചുമത്തിയിട്ടുള്ളതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.