Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളികേര വികസന ബോർഡ്:...

നാളികേര വികസന ബോർഡ്: രാജു നാരായണസ്വാമി ചുമതലയേറ്റു

text_fields
bookmark_border
നാളികേര വികസന ബോർഡ്: രാജു നാരായണസ്വാമി ചുമതലയേറ്റു
cancel

കൊച്ചി: നാളികേര വികസന ബോർഡ് ചെയർമാനായി ഡോ. രാജു നാരായണസ്വാമി ചുമതലയേറ്റു. 1991 ബാച്ചിൽപ്പെട്ട കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി തൃശൂർ, കോട്ടയം, ഇടുക്കി, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ കലക്ടർ പദവി വഹിച്ചിട്ടുണ്ട്. 

കാർഷികോത്പാദക കമീഷണർ, ഫിഷറീസ് ഡയറക്ടർ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എം.ഡി, സിവിൽ സപ്ലൈസ് കമീഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

സിംബാബ്​വെ പൊതുതെരഞ്ഞെടുപ്പിൽ അന്താരാഷ്​ട്ര നിരീക്ഷകനായിരുന്നു. വിവിധ വിഷയങ്ങളിലായി 28 പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’ കൃതിക്ക്​ യാത്രവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsraju narayana swamymalayalam newscoconut development board
News Summary - raju narayana swamy in coconut development board chairman -Kerala News
Next Story