രാജ്യസഭ തെരഞ്ഞെടുപ്പ്: ജോസ് വിഭാഗം വെട്ടിൽ; വീണ്ടും വിപ്പ് തർക്കം
text_fieldsകോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരത്തിന് കളമൊരുക്കി യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസിൽ വീണ്ടും വിപ്പ് വിവാദം. എം.എൽ.എമാർക്ക് വിപ്പ് നൽകുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കുേമ്പാൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജോസ്വിഭാഗം.
പാര്‍ട്ടികള്‍ നല്കുന്ന വിപ്പ് പ്രകാരമാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ എം.എല്‍.എമാരുടെ വോട്ട്. രണ്ടായി പിളര്‍ന്ന കേരള കോണ്‍ഗ്രസില്‍ എതുപക്ഷത്തിനാണ് വിപ്പ് അധികാരമെന്നതാണ് തർക്കം.
അധികാരം തങ്ങൾക്കാണെന്ന് ഇരുകൂട്ടരും വാദിക്കുന്നതിനാൽ മുന്നണി നേതൃത്വങ്ങളും ആകാംക്ഷയിലാണ്.
രാജ്യസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജോസഫ് വിഭാഗം അടുത്തിടെ മോൻസ് ജോസഫ് എം.എൽ.എയെ ചീഫ് വിപ്പായി നിയോഗിച്ചിരുന്നു. ഇതിന് നിയമസാധുതയില്ലെന്നാണ് ജോസ് പക്ഷത്തിെൻറ നിലപാട്.
കേരള കോൺഗ്രസിൽ വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിൻ എം.എൽ.എക്കാണെന്ന് ജോസ്.കെ.മാണി ആവർത്തിച്ചു. ജോസഫിെൻറ വിപ്പ് അംഗീകരിക്കില്ലെന്നും ജോസ്.കെ.മാണി 'മാധ്യമ'ത്തോട് പറഞ്ഞു.നിയമസഭ രേഖകളിലും വെബ്സൈറ്റിലും റോഷി അഗസ്റ്റിനാണ് കേരള കോണ്‍ഗ്രസ് വിപ്പെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനാല്‍ ഇപ്പോഴും റോഷിക്കുതന്നെയാണ് അധികാരമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് മോൻസ് ജോസഫിനെ നിയോഗിച്ചതെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.
ചെയര്‍മാെൻറ അഭാവത്തില്‍ അധികാരം വര്‍ക്കിങ് ചെയര്മാൻ പി.ജെ. ജോസഫിനാണ്. ഇതുമായി ബന്ധപ്പെട്ട കോടതിവിധികളും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജോസ് പക്ഷത്തെ വെട്ടിലാക്കുന്നതാണ് യു.ഡി.എഫിെൻറ മത്സരതീരുമാനം.
ജോസ് പക്ഷത്തുള്ള രണ്ടു എം.എൽ.എമാരുടെ വോട്ട് വിജയപരാജയങ്ങളെ ബാധിക്കില്ലെങ്കിലും, സ്വതന്ത്രനിലപാടുമായി മുന്നോട്ടുനീങ്ങാനുള്ള ജോസ് പക്ഷത്തിെൻറ നിലപാടിന് ഇത് തിരിച്ചടിയാകും.
യു.ഡി.എഫിനെ പിന്തുണച്ചാല്‍ മുന്നണിയിലേക്കുള്ള തിരിച്ചുവരവിനും മറിച്ചായാല്‍ ഇടതുമുന്നണിയിലേക്കുള്ള യാത്രക്കും തുടക്കമാകും. സ്വതന്ത്ര നിലപാട് സ്വീകരിച്ച് വിട്ടുനിൽക്കുകയും പി.ജെ. ജോസഫ് വിപ്പ് നല്‍കുകയും ചെയ്താല്‍ പുതിയ നിയമപോരാട്ടത്തിലേക്കായിരിക്കും നീങ്ങുക.
വിപ്പ് ഭീഷണി നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് യു.ഡി.എഫ് നേതൃത്വവും കണക്കുകൂട്ടുന്നു. പിണറായി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസില്‍ വിപ്പ് വിവാദം തലപൊക്കിയിരുന്നു.
നിയമസഭ സേമ്മളനം മാറ്റിയതോടെ ഇതിന് അറുതിയായി. ഇതിനിടെയാണ് രാജ്യസഭ തെരഞ്ഞെടുപ്പിലെ തർക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.