കേരളത്തിൽനിന്നുള്ള രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്
text_fieldsന്യൂഡൽഹി: കേരളത്തിൽനിന്നുള്ള രാജ്യസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്. ജോസ് കെ. മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്.
അന്നുതന്നെ വോട്ടെടുപ്പും വൈകിട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാകും. നവംബർ ഒമ്പതിന് വിജ്ഞാപനമിറങ്ങും. 16ന് നാമനിർദേശം സമർപ്പിക്കാം.
ഒന്നരവർഷമാണ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന്‍റെ കാലാവധി. ജോസ് കെ മാണി രാജിവെച്ച് 10 മാസത്തിന് ശേഷമാണ് ഉപതെരഞ്ഞെടുപ്പ്. ജോസ് െക. മാണിയുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മൂന്ന് ഇടത് എം.എൽ.എമാർ ൈഹകോടതിയെ സമീപിച്ചിരുന്നു. 10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റിൽ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹരജി നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായായിരുന്നു ജോസ് കെ. മാണിയുടെ രാജി. 2018 ജൂണിലാണ് യു.ഡി.എഫിന്‍റെ രാജ്യസഭ അംഗമായി ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെട്ടത്. ബാർ കോഴ കേസിൽ യു.ഡി.എഫുമായി തെറ്റിയ കെ.എം. മാണിെയ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേരള കോൺഗ്രസിന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് നൽകിയത്. യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് എൽ.ഡി.എഫിന്‍റെ ഭാഗമായ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കാത്തതിൽ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.