Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോസ്​ കെ. മാണിയുടെ...

ജോസ്​ കെ. മാണിയുടെ സത്യപ്രതിജ്​ഞ തടയണമെന്ന്​ ഹരജി

text_fields
bookmark_border
ജോസ്​ കെ. മാണിയുടെ സത്യപ്രതിജ്​ഞ തടയണമെന്ന്​ ഹരജി
cancel

കൊച്ചി: ലോക്​സഭാംഗമായിരിക്കെ ജോസ്​ കെ. മാണിയെ രാജ്യസഭാംഗമായി തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നും സത്യപ്രതിജ്​ഞ തടയണമെന്നും ഹൈകോടതിയിൽ ഹരജി. എം.പിയായി 2019 ജൂൺ വരെ കാലാവധി ശേഷിക്കു​േമ്പാൾ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെടാൻ നാമനിർദേശ പത്രിക നൽകിയത്​ ശരിയായ നടപടിയല്ലെന്നും അനുവദിക്കര​ുതെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ നോബിൾ മാത്യുവാണ്​ ഹരജി നൽകിയത്​.

ബുധനാഴ്​ച സത്യപ്രതിജ്​ഞ നടക്കാനിരിക്കെ ഹരജി തീർപ്പാകുന്നതുവരെ രാജ്യസഭാംഗമാകാൻ ​േജാസ്​ കെ. മാണിയെ അനുവദിക്കരുതെന്നും ലോക്​സഭാംഗം ഇല്ലാതാകുന്നതോടെ കോട്ടയം മണ്ഡലത്തി​​​െൻറ കാര്യത്തിൽ എന്ത്​ ബദൽ സംവിധാനമാണ്​ സ്വീകരിക്കുന്നതെന്ന്​ അറിയിക്കാൻ അധികൃതർക്ക്​ നിർദേശം നൽകണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. 

രാജ്യസഭ അധ്യക്ഷൻ, കേന്ദ്രസർക്കാർ, കേന്ദ്ര തെരഞ്ഞെടുപ്പ്​  കമീഷൻ, സംസ്​ഥാന മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ എന്നിവരെ കൂടി എതിർകക്ഷിയാക്കിയാണ്​ ഹരജി നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtjose k manikerala newsRajya Sabhamalayalam news
News Summary - Rajya Sabha Pledge: Petition Against Jose K Mani MP -Kerala News
Next Story