രാജ്യസഭ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണം -ഹൈകോടതി
text_fieldsകൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ 12ന് നടത്താൻ നിശ്ചയിച്ച കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിവെച്ചിരുന്നു. ഇതിനെതിരെ സി.പി.എം നേതാവ് എസ്. ശർമ്മയും, നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.
പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിയമോപദേശമാണ് ലഭിച്ചതെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും കമീഷന്‍ കോടതിയെ അറിയിച്ചു. പക്ഷേ ഈ വാദങ്ങളെല്ലാം തള്ളിയാണ് സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്നാണ് ഹൈകോടതിയുടെ നിര്‍ദേശം. ഇപ്പോഴത്തെ നിയമസഭയിലെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്നും ഹൈകോടതി വ്യക്തമാക്കി.
നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ സി.പി.എമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈകോടതി കമീഷനോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.