കോൺഗ്രസിന്‍റെ സീറ്റ് തീരുമാനിക്കേണ്ടത് ലീഗല്ലെന്ന് അഡ്വ. കെ. ജയന്ത്
text_fieldsകോഴിക്കോട്: കോൺഗ്രസ് നേതാവ് പി.ജെ.കുര്യെൻറ സീറ്റ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് അല്ലെന്ന് രാജിവച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്. ബി.ജെ.പിക്ക് പൊതുസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉൗർജം പകരുന്ന തീരുമാനത്തിന് കൃത്യമായ പരിഹാര ക്രിയയില്ലെങ്കിൽ േകരളത്തിൽ കോൺഗ്രസ് അപകടത്തിലാവുമെന്നും കെ. ജയന്ത് . കേരള കോൺഗ്രസിന് രാജ്യ സഭ സീറ്റ് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് രാജിവച്ചതിനെപ്പറ്റി വിശദീകരിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്ക് സീറ്റ് കൊടുക്കുകവഴി ലോക്സഭാ തെരഞ്ഞെടുപ്പ് ജയം മുന്നിൽ കാണുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്. കോൺഗ്രസും ബി.ജെപിയും കേന്ദ്രത്തിൽ തുല്യ നിലയിൽ വന്നാൽ മാണി കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പറയാൻ എത്ര നേതാക്കൾക്കാവും? കോൺഗ്രസിെൻറ വേദികളിലൊന്നും സീറ്റിെൻറ കാര്യം ചർച്ച ചെയ്യാത്തതിനാൽ കോൺഗ്രസ് നേതാക്കളെ തോക്കിൻമുനയിൽ നിർത്തിയാണ് തീരുമാനമെന്ന് കരുതേണ്ടി വരും.
ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ പോലും മാണിക്ക് വേണ്ടി കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതായി ഇപ്പോഴത്തെ സാഹചര്യത്തിൽ നോക്കുേമ്പാൾ തോന്നും. കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കാര്യങ്ങൾ തീരുമാനിച്ചാൽ കോൺഗ്രസിനല്ല, അവർക്കാണ് ഗുണമുണ്ടാവുക. താഴെത്തട്ടിൽ പ്രവർത്തനമില്ലാതെ സംഘടനാ സംവിധാനം തകർന്ന കോൺഗ്രസിെൻറ ആത്മാഭിമാനം വീണ്ടെടുക്കാനാണ് നേതൃത്വം തുനിയേണ്ടത്. കോൺഗ്രസിൽ ഇനിയൊരു സ്ഥാനവും വേണ്ടെന്നും സാധാരണ പ്രവർത്തകനായി പാർടിയിൽ തുടരുമെന്നും അഡ്വ. കെ. ജയന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.