Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭ സീറ്റ്​;...

രാജ്യസഭ സീറ്റ്​; എൽ.ഡി.എഫിൽ​ തിരക്കിട്ട ചർച്ചകൾ

text_fields
bookmark_border
LDF
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ സീ​റ്റി​നെ ചൊ​ല്ലി ഇ​ട​ത്​ മു​ന്ന​ണി​യി​ലെ ത​ർ​ക്കം തീ​ർ​ക്കാ​ൻ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ. സി.​പി.​ഐ​യും കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി വി​ഭാ​ഗ​വും വി​ട്ടു​വീ​ഴ്ച​ക്ക്​ ത​യാ​റാ​യി​ട്ടി​ല്ല. ഇ​രു​പാ​ർ​ട്ടി​ക​ളു​മാ​യി സി.​പി.​എം നേ​തൃ​ത്വം പ​ല​കു​റി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും സ​മ​വാ​യ​മാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തി​ന്​ മു​മ്പ്​ ധാ​ര​ണ​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​വും ച​ർ​ച്ച​യാ​യി. ജൂ​ൺ 25ന്​ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി 13 വ​രെ​യാ​ണ്. എ​ൽ.​ഡി.​എ​ഫി​ൽ ത​ർ​ക്കം മു​റു​കു​മ്പോ​ൾ യു.​ഡി.​എ​ഫി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. അ​വ​ർ​ക്ക്​ ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു സീ​റ്റ്​ മു​സ്​​ലിം ലീ​ഗി​നാ​ണെ​ന്നാ​ണ്​ നേ​ര​ത്തെ​യു​ള്ള ധാ​ര​ണ.

ഒ​ഴി​വു​വ​രു​ന്ന മൂ​ന്ന്​ സീ​റ്റു​ക​ളി​ൽ ര​​ണ്ടെ​ണ്ണ​മാ​ണ്​ ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ ജ​യി​ക്കാ​ൻ ക​ഴി​യു​ക. ഒ​ന്ന്​ ത​ങ്ങ​ൾ​ക്ക്,​ ര​ണ്ടാ​മ​ത്തേ​ത്​​ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ എ​ന്ന​താ​ണ്​ സി.​പി.​എം നി​ല​പാ​ട്. പ​ക​രം പ​ദ​വി എ​ന്ന നി​ർ​ദേ​ശം സി.​പി.​എം മു​ന്നോ​ട്ടു​വെ​ച്ചു​വെ​ങ്കി​ലും ജോ​സ്​ കെ. ​മാ​ണി​ക്ക്​ അ​ത്​ സ്വീ​കാ​ര്യ​മ​ല്ല. കാ​ബി​ന​റ്റ്​ പ​ദ​വി​യോ​ടെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ദ​വി​യാ​ണ്​ ഓ​ഫ​ർ. രാ​ജ്യ​സ​ഭ സീ​റ്റ്​ ത​ന്നെ വേ​ണ​മെ​ന്നാ​ണ്​ ജോ​സി​​ന്‍റെ ഉ​റ​ച്ച നി​ല​പാ​ട്. മു​ന്ന​ണി​യി​ൽ ര​ണ്ടാം​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സീ​റ്റി​ന്​ അ​ർ​ഹ​ത ത​ങ്ങ​ൾ​ക്കാ​ണെ​ന്ന്​ സി.​പി.​​ഐ വാ​ദി​ക്കു​ന്നു. ജോ​സി​ന്​​ ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മെ​ങ്കി​ൽ സി.​പി.​എ​മ്മി​ന്‍റെ സീ​റ്റ്​ ന​ൽ​കി​ക്കോ​ളൂ എ​ന്നാ​ണ്​ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ സി.​പി.​ഐ തു​റ​ന്ന​ടി​ച്ച​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ ഉ​ൾ​പ്പെ​ടെ വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ച​ത്, നി​യ​മ​സ​ഭ​യി​ൽ 17 എം.​എ​ൽ.​എ​മാ​രു​ടെ ബ​ലം എ​ന്നി​വ​യൊ​ക്കെ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ വ​ന്ന​പ്പോ​ൾ കൈ​വ​ശ​മു​ള്ള രാ​ജ്യ​സ​ഭ സീ​റ്റ്​ പോ​ലും ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ്​​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പ​ക്ഷം. രാ​ജ്യ​സ​ഭ സീ​റ്റ്​ ഒ​ഴി​ഞ്ഞ​തോ​ടെ ജോ​സ്​ കെ. ​മാ​ണി​ക്ക്​ പാ​ർ​ല​മെ​ന്‍റ​റി പ​ദ​വി​യി​ല്ലാ​ത്ത​ത്​ അ​വ​രെ അ​ല​ട്ടു​ന്നു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ൽ ചേ​ർ​ന്ന​തി​ന്​ പി​ന്നാ​ലെ പാ​ലാ നി​യ​മ​സ​ഭ മ​ണ്ഡ​ല​വും പി​ന്നാ​ലെ, കോ​ട്ട​യം ലോ​ക്സ​ഭ സീ​റ്റും​ ന​ഷ്ട​മാ​യ​തോ​ടെ പാ​ർ​ട്ടി അ​ടി​ത്ത​റ ദു​ർ​ബ​ല​മാ​വു​ക​യാ​ണെ​ന്ന ​ആ​ശ​ങ്ക​യും അ​വ​ർ​ക്കു​ണ്ട്. ഇ​പ്പോ​ൾ ആ​ലോ​ച​ന​യി​ലി​ല്ലെ​ങ്കി​ലും സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്നാ​ൽ മു​ന്ന​ണി​മാ​റ്റം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. അ​ത്​ തി​രി​ച്ച​റി​യു​ന്ന സി.​പി.​എം, ജോ​സി​നെ പി​ണ​ക്കാ​തെ​യു​ള്ള പ​രി​ഹാ​ര​ത്തി​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. സി.​പി.​ഐ​ക്കും കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി​ക്കും പു​റ​മെ, ശ്രേ​യാം​സ്​ കു​മാ​റി​ന്​ വേ​ണ്ടി സീ​റ്റ്​ ആ​വ​ശ്യ​​പ്പെ​ട്ട്​ ആ​ർ.​ജെ.​ഡി​യും രം​ഗ​ത്തു​ണ്ട്. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​ക്കു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക​ണ്ട്​ കെ.​പി. മോ​ഹ​ന​ന്​ വേ​ണ്ടി മ​ന്ത്രി​പ​ദ​വി​ക്കും ആ​ർ.​ജെ.​ഡി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​.

സീറ്റ് നല്‍കണമെന്ന് ആര്‍.ജെ.ഡി; മുന്നണി വിടില്ല

തൃ​ശൂ​ര്‍: എ​ല്‍.​ഡി.​എ​ഫി​ൽ ആ​ര്‍.​ജെ.​ഡി​ക്ക് അ​ര്‍ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ല്‍ക​ണ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി. ആ​ര്‍.​ജെ.​ഡി​ക്ക് രാ​ജ്യ​സ​ഭ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വ​ര്‍ഗീ​സ് ജോ​ര്‍ജ് അ​റി​യി​ച്ചു. തൃ​ശൂ​രി​ല്‍ ചേ​ര്‍ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന എ​ല്‍.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ രാ​ജ്യ​സ​ഭ സീ​റ്റ് ഉ​ന്ന​യി​ക്കും. കൂ​ടാ​തെ, ലോ​ക്‌​സ​ഭ സീ​റ്റ് തി​രി​ച്ചു​ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. മ​ന്ത്രി​സ​ഭ​യി​ല്‍ ഒ​ഴി​വു​വ​ന്ന സ്ഥാ​ന​ത്തേ​ക്ക് പാ​ര്‍ട്ടി എം.​എ​ല്‍.​എ​യാ​യ കെ.​പി. മോ​ഹ​ന​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ന്നോ​ട്ടു​വെ​ക്കും. മൂ​ന്നു വ​ര്‍ഷം​കൊ​ണ്ട് എ​ല്‍.​ഡി.​എ​ഫ് വോ​ട്ട് വി​ഹി​തം 45 ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 35 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞെ​ന്ന് ആ​ര്‍.​ജെ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഹ​രി​ക്ക​ണം. എ​ല്‍.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ച​ര്‍ച്ച ചെ​യ്യു​മെ​ന്നാ​ണ് ആ​ര്‍.​ജെ.​ഡി​യു​ടെ പ്ര​തീ​ക്ഷ.

ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സീ​റ്റ് പ​ങ്കു​വെ​ക്കാ​ന്‍ സി.​പി.​എം ത​യാ​റാ​ക​ണ​മെ​ന്നും ആ​ര്‍.​ജെ.​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് മാ​തൃ​ക പി​ന്തു​ട​ര​ണം. എ​ല്‍.​ഡി.​എ​ഫ് ആ​ര്‍.​ജെ.​ഡി​യെ അ​വ​ഗ​ണി​ക്കു​ന്നെ​ന്ന പ്ര​തീ​തി പ്ര​വ​ര്‍ത്ത​ക​രി​ലു​ണ്ടെ​ന്ന് നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. അ​തേ​സ​മ​യം, ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും മു​ന്ന​ണി വി​ടി​ല്ലെ​ന്ന് വ​ര്‍ഗീ​സ് ജോ​ര്‍ജ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ എ​ന്തു വേ​ണ​മെ​ന്ന കാ​ര്യം പി​ന്നീ​ട് ച​ര്‍ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaLDF
News Summary - Rajya Sabha seat; discussions in LDF
Next Story