രാജ്യസഭ സീറ്റ്: കേരള കോൺഗ്രസ് എമ്മിന് മുന്നിൽ ചെയർമാെൻറ പേരുമാത്രം
text_fieldsകോട്ടയം: ജോസ് കെ. മാണി രാജിവെച്ച രാജ്യസഭ സീറ്റിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് എത്തുേമ്പാൾ കേരള കോൺഗ്രസ് എമ്മിന് മുന്നിൽ ചെയർമാെൻറ പേരുമാത്രം. പാലായില്‍ മത്സരിച്ച് മന്ത്രിയാവാനുള്ള മോഹം പൊലിഞ്ഞ ജോസിന് നിലവിൽ പാർലമെൻററി പദവിയൊന്നുമില്ല. അതിനാൽ പാർട്ടി ചെയർമാൻ തന്നെ രാജ്യസഭയിലേക്ക് പോകണമെന്നാണ് മുതിർന്ന നേതാക്കളുടെ വികാരം.
മത്സരസാധ്യത തള്ളാതെയായിരുന്നു ജോസ് കെ. മാണിയുടെയും പ്രതികരണം. സീറ്റ് കേരള കോണ്‍ഗ്രസിനുള്ളതാണെന്നും താന്‍ മത്സരിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്‍.ഡി.എഫുമായി ആലോചിച്ച് ഉചിത സമയത്ത് പ്രഖ്യാപനം നടത്തുമെന്നും ജോസ് വ്യക്തമാക്കി.
ജോസ് കെ. മാണി മത്സരിക്കുന്നതിനോടാണ് സി.പി.എമ്മിനും താൽപര്യം.ജോസ് മത്സരിക്കാനില്ലെന്ന് പറഞ്ഞാൽ മാത്രമേ മറ്റ് പേരുകളിലേക്ക് ചർച്ചകൾ നീങ്ങുകയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. സി.പി.െഎ അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ സീറ്റ് കേരള കോൺഗ്രസിന് ലഭിക്കുന്നതിൽ തടസ്സമുണ്ടാവില്ല. കഴിഞ്ഞ ജനുവരി 11നാണ് ഇടതുപ്രവേശനത്തെത്തുടർന്ന് ജോസ് കെ. മാണി എം.പി സ്ഥാനം രാജിെവച്ചത്.
കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫുമായുള്ള തർക്കം രൂക്ഷമായതോടെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ച് ജോസ് എൽ.ഡി.എഫിലേക്ക് വന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിൽ മാണി സി. കാപ്പനോട് തോറ്റു. ഇൗ സാചര്യത്തിൽ ജോസ് രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുമോ എന്ന അഭ്യൂഹവും ശക്തമാണ്.
ചെയർമാൻ ഇല്ലെങ്കിൽ ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജോ കണ്ണൂരിൽനിന്നുള്ള പി.ടി. ജോസോ സ്ഥാനാർഥിയാകും. രണ്ടേമുക്കാല്‍ വര്‍ഷം മാത്രമാണ് ഇനി കാലാവധി അവശേഷിക്കുന്നത്. അടുത്ത ദിവസം ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.