രാഖി വധം: രാഹുൽ ആദ്യം കഴുത്തുമുറുക്കി, പിന്നീട് അഖിലും ചേർന്ന് കൊലപ്പെടുത്തി
text_fieldsതിരുവനന്തപുരം: സഹോദരനെ കല്യാണം കഴിക്കാൻ അനുവദിക്കില്ലേടീയെന്ന് ചോദിച്ച് രാഹുൽ ആദ്യം രാഖിയുടെ കഴുത്തുമ ുറുക്കി. മരിച്ചില്ലെന്ന് മനസ്സിലാക്കി അഖിലും കൂടെ േചർന്ന് കഴുത്തുമുറുക്കി കൊലപ്പെടുത്തി. അമ്പൂരിയിലെ രാ ഖി കൊലപാതകക്കേസിൽ അറസ്റ്റിലായ രണ്ടാംപ്രതി രാഹുൽ ആർ. നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലും സുഹൃ ത്ത് ആദർശും കൊലനടന്നയിടത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാർ മുറ്റത്ത് നിർത്തിയപ്പോൾ രാഹുൽ പിൻസീറ്റിൽ കയറി. ‘എെൻറ സഹോദരെൻറ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് മുൻസീറ്റിലിരുന്ന രാഖിയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. രാഖി ബഹളം െവച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറിെൻറ എൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ഈസമയം രാഖി ബോധരഹിതയായി. തുടർന്ന് അഖിൽ മുൻസീറ്റിൽനിന്ന് ഇറങ്ങി പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ഇരുവരും ചേർന്ന് വലിച്ചുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് രാഹുൽ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
തുടർന്ന് മൂവരും ചേർന്ന് മൃതദേഹം കാറിൽനിന്ന് പുറത്തെടുത്ത് നേരത്തേ തയാറാക്കിയ കുഴിക്കുസമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു. തുടർന്ന് കാർ തൃപ്പരപ്പിലെത്തിച്ചു. പിന്നീട് രാഖിയുടെ സിംകാർഡ് മറ്റൊരു മൊബൈൽ ഫോണിലിട്ട് തെറ്റായ സന്ദേശം അവരുടെ വീട്ടിൽ നൽകി. പിന്നീട് മകളെ ഫോണിൽ കിട്ടാതായപ്പോൾ രാഖിയെ കാണാനില്ലെന്ന പരാതി പിതാവ് പൂവാർ പൊലീസിനുനൽകിയതാണ് കൊലപാതകവിവരം പുറത്തുവരാൻ കാരണമായത്.
വീട്ടുകാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ അഖിലിെൻറയും രാഖിയുടെയും ഫോൺ നമ്പറുകൾ പരിശോധിച്ചു. 21ന് വൈകീട്ട് ഏഴിന് രാഖിയുടെ ഫോൺ ഓഫായി. എന്നാൽ, രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് 24ന് വിളികളും മെസേജുകളും പോയിട്ടുള്ളതായി കണ്ടെത്തി. സിംകാർഡ് മാറ്റിയിടാൻ ഉപയോഗിച്ച ഫോൺ കാട്ടാക്കടയിലെ കടയിൽനിന്ന് രാഹുലും ആദർശും ചേർന്ന് വാങ്ങിയതാണെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം ഇത്തരത്തിൽ പുരോഗമിക്കുമ്പോൾ അഖിൽ ജോലിസ്ഥലത്തേക്കും രാഹുൽ ഗുരുവായൂരിലേക്കും ഒളിവിൽ പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.