രാഖി വധക്കേസ്: മുഖ്യപ്രതി അഖിൽ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ മു ഖ്യപ്രതിയും സൈനികനുമായ അഖിൽ ആർ. നായർ (25) അറസ്റ്റിൽ. ശനിയാഴ്ച രാത്രി ഒമ്പതോടെ തിര ുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്ത അഖിലിനെ സ്വകാര്യ വിമ ാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. അഖിലിനെ വി മാനത്താവളത്തിൽനിന്ന് പൊലീസ് നെയ്യാറ്റിൻകരയിലേക്ക് കൊണ്ടുപോയി. ഇയാളെ ചോദ ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കേസിൽ നേരത്തേ അറസ്റ്റിലായ അഖിലിന്‍റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ കുറ്റം സമ്മതിച്ചിരുന്നു. താനും സഹോദരനും ചേർന്ന് കഴുത്ത് മുറുക്കിയാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളാണ് കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന വിലയിരുത്തലിലാണ് പൊലീസ്.
കൊലക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. തമിഴ്‌നാട്ടിലെ തൃപ്പരപ്പ് തൃക്കാട്ട് മേലേക്കരവീട്ടില്‍ രതീഷ് എന്ന സൈനികെൻറ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ രതീഷിേൻറതുതന്നെയാണെന്ന് പൊലീസ് പറഞ്ഞു. ഒപ്പം ജോലി ചെയ്യുന്ന രതീഷിെൻറ കാര്‍ വിവാഹാവശ്യത്തിനെന്നു പറഞ്ഞ് 19ന് അഖില്‍ കടം വാങ്ങുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് രതീഷ് നിർദേശിച്ച പ്രകാരം വീട്ടുകാര്‍ കാർ നൽകി. 27ന് രാഹുലാണ് കാര്‍ തിരികെ എത്തിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു.
തൃപ്പരപ്പിൽ രാഹുലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കാറില്‍നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവ് ശേഖരിച്ചു. ഒളിവില്‍ കഴിയുന്ന അഖില്‍ നായര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് അറിയിച്ചു. മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്ച രാഹുലിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
രാഖിയെ വധിക്കാന്‍ ദിവസങ്ങളെടുത്ത് പദ്ധതിയിട്ടതിെൻറ മുഖ്യസൂത്രധാരന്‍ രാഹുലാണെന്നാണ് പൊലീസ് പറയുന്നത്. ഇതര മതവിശ്വാസിയായ രാഖിയെ അനുജന്‍ വിവാഹം കഴിക്കുന്നതില്‍ ഇയാള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അത്തരത്തിലൊരു വിവാഹബന്ധം ആർ.എസ്.എസ്, ക്ഷേത്ര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇമേജിന് കോട്ടമുണ്ടാക്കുമെന്ന് ഇയാള്‍ കരുതിയിരുന്നു. അതിനാൽ കുടുംബത്തിന് ചീത്തപ്പേരുണ്ടാകാതിരിക്കാനും സാമ്പത്തികം ലക്ഷ്യമാക്കിയുമാണ് മറ്റൊരു വിവാഹത്തിന് അഖില്‍ തയാറെടുത്തത്. അഖിലിെൻറ വിവാഹം രാഖി തടഞ്ഞതിനാലാണ് കൊല്ലാന്‍ തീരുമാനിച്ചത്.
രാവിലെ കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്നും രാഹുല്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. രാഹുലിനെ ചോദ്യംചെയ്തതിൽ നിന്ന് മുഖ്യപ്രതിയായ അഖിലിനെക്കുറിച്ച് കൂടുതൽ സൂചനകൾ ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മലയിന്‍കീഴിലെ ഒളിയിടത്തില്‍ നിന്ന് രാഹുലിനെ പിടിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വെള്ളിയാഴ്ച രാവിലെതന്നെ മകൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയിരുന്നെന്ന് ഇയാളുടെ പിതാവ് വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍കുമാറിെൻറ നിർദേശപ്രകാരം വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിജു, പൂവാര്‍ സര്‍ക്കിള്‍ ഇന്‍സ്െപക്ടര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.