കോടതി വിധി മറികടക്കാൻ കഴിയില്ല; ശബരിമല ഒാർഡിനൻസിന് തടസ്സമുണ്ട് -റാംമാധവ്
text_fieldsതിരുവനന്തപുരം: ശബരിമല ഒാർഡിനൻസ് കൊണ്ടുവരുന്നതിൽ നിലവിൽ തടസ്സമുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാ ംമാധവ്. ഇൗ വിഷയത്തിൽ സുപ്രീംകോടതി നടപടികൾ മറികടക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സംഘടി പ്പിച്ച യോഗദിനാചരണത്തിൽ പെങ്കടുക്കാൻ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
യോഗയെ ഗൗരവമായി എടുത്ത് നടപ്പാക്കിയാല്‍ കേരളത്തില്‍ അക്രമം കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തുലനം നല്‍കുന്ന വ്യായാമമാണ് യോഗ. യോഗ പരിശീലനത്തിലൂടെ ശാന്തിയും സമാധാനവും വ്യക്തികളില്‍ ഉണ്ടാകും. ഇത് സമൂഹനന്മക്ക് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മൊബൈലില്‍ കളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും റാംമാധവ് വിമര്‍ശിച്ചു.
പത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമി മുഞ്ചിറമഠം പരമേശ്വര ബ്രഹ്മനന്ദ തീർഥ നിലവിളക്ക് തെളിച്ചു. ഡോ. മാര്‍ത്താണ്ഡന്‍ പിള്ള യോഗസന്ദേശം നല്‍കി. ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷ്, മുൻ ഡി.ജി.പി ടി.പി. സെന്‍കുമാര്‍, സംവിധായകരായ വിജി തമ്പി, രാജസേനന്‍, നടന്‍ എം.ആര്‍. ഗോപകുമാര്‍, ഡോ. ഹരീന്ദ്രനാഥ്, ബി.ജെ.പി നേതാക്കളായ എം.ടി. രമേശ്, ജെ.ആര്‍. പത്മകുമാര്‍, പി. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.