കൂടാരങ്ങളിലെ നോമ്പ് നിറങ്ങള്‍
text_fieldsതമ്പുകളിൽനിന്ന് തമ്പുകളിലേക്ക് ചേക്കേറുേമ്പാഴും മണ്ണിൽനിന്ന് മറ്റൊരു മണ്ണിലേക്ക് കൂടാരങ്ങൾ പറിച്ചുനടുേമ്പാഴും നോമ്പിെൻറ ചൈതന്യം കാത്തുസൂക്ഷിക്കുന്ന ചിലരുണ്ട് സർക്കസ് ലോകത്ത്. സർക്കസ് കലാകാരനായിരുന്നിട്ടും നോമ്പിന് മുടക്കംവരുത്താത്ത അത്തരത്തിലുള്ള ഒരാളാണ് മഹാരാഷ്ട്ര നാഗ്പുർ സ്വദേശി സലിംഖാൻ. ‘‘എവിടെയായാലും എത്ര തിരക്കായാലും നോമ്പും പെരുന്നാളും ജീവിതത്തിെൻറ ഭാഗംതന്നെയാണ്. വ്രതം അനുഷ്ഠിക്കുന്നതും പെരുന്നാൾ ആഘോഷിക്കുന്നതും വീട്ടിലായാലും സർക്കസ് കൂടാരത്തിലായാലും മാറ്റമൊന്നുമില്ല’’ -20 വർഷത്തോളമായി ഗ്രാൻഡ് സർക്കസിൽ സലിംഖാൻ എത്തിയിട്ട്. ഗ്ലോബ് റൈഡിങ്, ജീപ് ജംപിങ് എന്നിവ ചെയ്യുന്ന പ്രധാന ആർട്ടിസ്റ്റാണ് അദ്ദേഹം.
സർക്കസിലെ ഒൗദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നതും സലിം ഖാൻ തന്നെ. ഇദ്ദേഹത്തിെൻറ പിതാവ് ദാവൂദ് ഖാനും നേരേത്ത സർക്കസിലായിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. സഹോദരങ്ങളായ ജമീൽ ഖാൻ, റഫീഖ് ഖാൻ എന്നിവരും ഗ്രാൻഡ് സർക്കസിലെ താരങ്ങളാണ്. ഇവരും നോമ്പ് ഹൃദയത്തിൽ ചേർത്താണ് കൊണ്ടുനടക്കുന്നത്. സലിംഖാെൻറ ഭാര്യയും മക്കളും നാഗ്പുരിലാണ്. കുട്ടികൾ അവിടെയാണ് പഠിക്കുന്നത്. നേരേത്ത ഏഷ്യാഡ്, അപ്പോളോ എന്നീ സർക്കസുകളിലായിരുന്നു. ഗ്രാൻഡ് സർക്കസ് മാനേജർ ഷെയ്ക് അമീർ ഹനീഫ് എറണാകുളം കളമശ്ശേരി സ്വദേശിയാണ്.
1930 കാലം മുതൽ സർക്കസ് താരമായിരുന്ന പരേതനായ കാസിം അലി ഷെയ്ക് അമീർ സാഹിബിെൻറ മകനാണ് അദ്ദേഹം. പരേതനായ സഹോദരൻ ഷെയ്ക് ലത്തീഫും സർക്കസ് താരമായിരുന്നു. സർക്കസ് താരമായ മറ്റൊരു സഹോദരൻ ഷെയ്ക് അസീസ് കൂടാരം വിട്ട് കുെറക്കാലം യമനിലായിരുന്നു. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു. വർഷങ്ങളുടെ സർക്കസ് അനുഭവങ്ങളാണ് ഇദ്ദേഹത്തിനും ഒാർത്തെടുക്കാനുള്ളത്. ഇക്കാലയളവിൽ ഒക്കെയും നോമ്പും പെരുന്നാളും നനുത്ത അനുഭൂതിയാണ്.
‘‘എല്ലാം നല്ല ഒാർമകൾ മാത്രമേയുള്ളൂ. പുണ്യമാസം എത്തുന്നുവെന്ന ചിന്തതന്നെ ജീവിതത്തിന് പുതിയ ആവേശവും പ്രതീക്ഷയും നൽകുന്നതാണ്’’ ^അദ്ദേഹം പറയുന്നു. ഗ്രാൻഡ് സർക്കസ് കൂടാരത്തിനു കീഴിൽ പതിനഞ്ചിലധികം കലാകാരന്മാരും കലാകാരികളും മുസ്ലിംകളായുണ്ട്. ആർക്കും സർക്കസിലെ തിരക്കും കഠിനാധ്വാനവും വ്രതമെടുക്കുന്നതിന് തടസ്സമാകുന്നില്ലെന്നാണ് ഇവരുടെ വാക്കുകളിൽ തെളിയുന്നത്. ഒറ്റ നോമ്പുപോലും കളയാെത എടുക്കുന്നവർ ഇവരുടെ കൂട്ടത്തിലുണ്ട്. സഹപ്രവർത്തകരായ മുസ്ലിം താരങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് റമദാനിൽ നോെമ്പടുക്കുന്ന ഇതര മതസ്ഥരുമുണ്ട്. ഇൗസ്റ്ററുമായി ബന്ധപ്പെട്ട് 40 ദിവസവും നോെമ്പടുക്കുന്ന ക്രൈസ്തവ താരങ്ങളും ഇവിടെയുണ്ട്.
10 വർഷത്തിലേറെയായി ഗ്രാൻഡ് സർക്കസ് താരമാണ് തൃശൂർ സ്വദേശിനി നസീമ. ഇവരുടെ ഭർത്താവും കുട്ടികളും തൃശൂരിലാണ്. നോമ്പ് എടുക്കുന്നതിൽ വീഴ്ചവരുത്താറില്ലെന്ന് അവർ പറഞ്ഞു. ഗ്രാൻഡ് സർക്കസിലെ ടെയ്ലറിങ് മാസ്റ്റർ ബിഹാർ സ്വദേശി മഷ്താഖീൻ, കാൻറീൻ നടത്തുന്ന ഹൈദരാബാദ് സ്വദേശി മുഹമ്മദ് മൊയിൻ, അസം സ്വദേശിനി ജമീല, മഹാരാഷ്ട്ര സ്വദേശിനി അസ്മ എന്നിവർക്കൊക്കെയും റമദാനുമായി ബന്ധപ്പെട്ട് അയവിറക്കാനുള്ളത് മധുരിക്കുന്ന ഒാർമകൾതന്നെയാണ്. കൂടാരത്തിലെ നിറങ്ങൾക്ക് കൂടുതൽ ഭാവഭംഗി പകരുന്നതാണ് ഇവരുടെ നോേമ്പാർമകൾ.
ഒാരോ സർക്കസ് കൂടാരങ്ങളും മതേതര വില്ലേജാണ്. ഇവിടെ ഹിന്ദുവുണ്ട്. മുസ്ലിമുണ്ട്. ക്രിസ്ത്യാനിയുണ്ട്. വിവിധ മതവിശ്വാസങ്ങളിൽ മുറുകെ പിടിക്കുന്നവർ സർക്കസ് കൂടാരത്തിൽ ഒരമ്മയുടെ മക്കളായി കഴിയുന്നു. ഇവിടെ വിവേചനമില്ല. ഒരാളുടെ ആഘോഷം മറ്റുള്ളവരുടേതുകൂടിയാകുേമ്പാഴാണ് സർക്കസ് കൂടാരം വേറിട്ട അനുഭവമാകുന്നത്. അത്തരം ഒരു സമ്പന്നമാക്കലിെൻറ ഒാർമകളിലാണ് തലശ്ശേരിയിലെ ഗ്രാൻഡ് സർക്കസ് കൂടാരത്തിലെ കലാകാരന്മാർ. തലശ്ശേരി കോടിയേരി സ്വദേശി ചന്ദ്രൻ കോടിയേരിയും സർക്കസ് കലാകാരിയായ ഭാര്യ എം. സാവിത്രിയുമാണ് ഗ്രാൻഡ് സർക്കസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.