Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതുല്യമായ ...

അതുല്യമായ  ആത്​മനിർവൃതി 

text_fields
bookmark_border
അതുല്യമായ  ആത്​മനിർവൃതി 
cancel

പുണ്യറമദാൻ നമ്മിലൂടെ കടന്നുപോകുന്നു. ജീവിതത്തി​​​െൻറ ലക്ഷ്യത്തെയും ദൗത്യത്തെയും ഒാർമപ്പെടുത്തുന്നതാണ്​ അതി​​​െൻറ ഒാരോ രാവും പകലും. ഭൗതിക ലോകത്തി​​​െൻറ മറിമായങ്ങളിൽ കലങ്ങാത്ത വിശ്വാസവും ഭക്​തിയും സംഭരിച്ച്​ വിശ്വാസികൾ ഉപവാസത്തി​​​െൻറയും ഉപാസനയുടെയും പാതയിൽ സ്വയം  നിറഞ്ഞുനിൽക്കുകയാണ്​. റമദാ​​​െൻറ ആദ്യ പത്ത്​ പിന്നിട്ട സന്ദർഭത്തിൽ പ്രവാചക​​​െൻറ വാക്കുകൾ ഒരാവർത്തി നമുക്ക്​ വായിക്കാം. നബി പറഞ്ഞു: സൃഷ്​ടികർമം പൂർത്തിയാക്കിയപ്പേൾ ത​​​െൻറ സിംഹാസനത്തിന്​ മീതെ, അല്ലാഹു ഇപ്രകാരം കുറിച്ചുവെച്ചു ‘‘കോപത്തേക്കാൾ മുന്നിലാണ്​ എ​​​െൻറ കാരുണ്യം.’’

muhammed-noufal-hudavi
മുഹമ്മദ്​ നൗഫൽ ഹുദവി മേലാറ്റൂർ
 

ഒരിക്കൽ  പ്രവാചകൻ, ഉമർ, അബൂബക്കർ എന്നിവർ ഇരിക്കു​േമ്പാൾ വഴിതെറ്റി വന്ന ഒരു കുഞ്ഞിനെ കണ്ടു. ഉമ്മയെ തേടി കരഞ്ഞുവരുന്ന കുഞ്ഞിനെ എടുക്കാൻ ഉമറിനോട്​ പ്രവാചകൻ കൽപിച്ചു. നിമിഷങ്ങൾക്കുശേഷം കുഞ്ഞിനെ തേടി ഒാടിവന്ന മാതാവ്, ഉമറി​ൽനിന്നും കുഞ്ഞിനെ കോരിയെടുത്ത്​ മാറോടുചേർത്തുപിടിച്ചു. ഇതു​ കണ്ട നബി പ്രതിവചിച്ചു: ‘‘ഇൗ സ്​ത്രീക്ക്​ കുഞ്ഞിനോടുള്ളതിനേക്കാൾ സ്​നേഹവും കാരുണ്യവും, അല്ലാഹുവിന്​ഒരു വിശ്വാസിയോടുണ്ട്​.’’ 

സ്രഷ്​​ടാവി​​​െൻറ അനുഗ്രഹങ്ങൾ ഇഹപരലോകങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്​. ആകാശവും ഭൂമിയും  വെള്ളവും വെളിച്ചവും കാറ്റും മഴയും അവ​​​െൻറ അനുഗ്രഹത്തി​​​െൻറ പ്രകടനങ്ങളാണ്​. അപഥസഞ്ചാരികളായ മനുഷ്യകുലത്തിന്​ നേരി​​​െൻറ മാർഗം വെട്ടിത്തന്നതും അവ​​​െൻറ അനുഗ്രഹം തന്നെ. സർവർക്കും അനുഗ്രഹമായി ഒരു പ്രവാചകനെ നിയോഗിച്ചതിലൂടെ റഹ്​മത്തി​​​െൻറ തേൻമഴ അവൻ വർഷിച്ചു.’

ത​​​െൻറ നാമങ്ങളിൽ അല്ലാഹു ഏറ്റവും ഇഷ്​ടപ്പെടുന്നതും കാരുണ്യവാൻ എന്ന അർഥം വരുന്ന റഹ്​മാൻ, റഹീം എന്നീ നാമങ്ങളാണ്​. റമദാനി​​​െൻറ  ആദ്യ പത്തിൽ ഇൗ അനുഗ്രഹത്തെക്കുറിച്ചാണ്​​ നമ്മൾ നന്ദിപൂർവം ഒാർക്കുന്നത്​. ഇനി ഭൗതിക ലോകത്തി​​​െൻറ അതിരുകൾ അവസാനിച്ചാലും നമ്മെ നയിക്കുന്നത്​ നാഥ​​​െൻറ റഹ്​മത്തി​​​െൻറ നോട്ടമാണ്​. 

‘‘അല്ലാഹു റഹ്​മത്ത്​ ചെയ്​താലല്ലാതെ എനിക്കും സ്വർഗപ്രവേശനം സാധ്യമല്ല’’ എന്ന പ്രവാചക​​​െൻറ വാക്ക്​ സുവിദിതമാണ്​.  ഇൗ അനുഗ്രഹത്തെ സ്വായത്തമാക്കുന്ന രീതിയിലായിരിക്കണം ന​മ്മുടെ വ്രതകാലം. ഇൗ കാരുണ്യത്തി​​​െൻറ പ്രസരണമായിരിക്കണം നമ്മുടെ സാമൂഹിക ഇടപെടലുകൾ.  സ്ര​ഷ്​ടാവി​​​െൻറ റഹ്​മത്ത്​ നിരന്തരമായി തേടാൻ നബി പറഞ്ഞത്​  നമ്മൾ മറക്കാതിരിക്കുക. കൂടാതെ, ഭൂമിയിലുള്ളവരോട്​ കരുണ കാണിക്കുന്നതിലൂടെ ഇൗ റഹ്​മത്ത്​ നമ്മെത്തേടി വരും എന്ന സത്യം നമുക്ക്​ പ്രചോദനമാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDharmapathamalayalam newsramadan 2018
News Summary - Ramadan - Kerala News
Next Story