‘എനിക്കാരും നിയ്യത്ത് ചൊല്ലിത്തരേണ്ടണ്ടതില്ല’
text_fieldsറമദാൻ രാത്രികളിലെ അത്താഴമുട്ട് കുട്ടിക്കാലത്ത് ഞങ്ങൾെക്കാരു ഉണർത്തുപാട്ടായിരുന്നു. പിറ്റേന്നാൾ നോമ്പ് പിടിക്കാനുള്ള അമിതാവേശം കൊണ്ടൊന്നുമല്ല. ഇൗരണ്ട് കഷണം പൊരിച്ച ഇറച്ചി, മുരിങ്ങ താളിപ്പ്, പപ്പടം, പഴം ഇതൊെക്ക കൂടിച്ചേർത്ത അത്താഴച്ചോറ്. അതോർത്താൽ ആർക്കാണ് പിന്നെ ഉറക്കംവരുക. അടുക്കളയിലേക്ക് മണം പിടിച്ച് വായിൽ വെള്ളമൂറിക്കൊണ്ടങ്ങനെ കിടക്കും. നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തി ചെണ്ടകൊട്ടിെൻറ താളലയം കെട്ടടങ്ങുേമ്പാഴേക്കും സമയം പുലർകാല കോഴി കൂകിയിട്ടുണ്ടാവും. അതിനിടയിൽ വേണം ഉമ്മമാർക്ക് ചോറുവെച്ച് വിളമ്പി മക്കളെ തീറ്റിച്ച് നോമ്പിെൻറ നിയ്യത്ത് ചൊല്ലിക്കൊടുക്കാൻ. ആണുങ്ങൾക്കത് തറാവീഹിന് ശേഷം ഉസ്താത് നിർവഹിച്ചുകൊള്ളും. പെണ്ണുങ്ങൾക്കും കുട്ടികൾക്കുമായി നിയ്യത്ത് ചൊല്ലിക്കൊടുക്കുന്നതിെൻറ കാർമികത്വം ഉമ്മമാർ തന്നെ ഏറ്റെടുത്തല്ലേ പറ്റൂ. മത നിയമങ്ങളിലെ പെൺകോയ്മ ഇതല്ലാതെ മറ്റെന്താണ് അവർക്കുണ്ടായിരുന്നത്.
‘നെവയ്ത്തു, സൗമ അദിൻ... ഇക്കൊല്ലത്തെ റമദാൻ മാസത്തിലെ നോമ്പ് നാളെ അല്ലാക്കുവേണ്ടി നോറ്റുവീട്ടാൻ ഞാൻ നിയ്യത്ത് വെക്കുന്നു’. അറബിയിലും മലയാളത്തിലുമായുള്ള ഇൗ െചാല്ലിക്കൊടുക്കലും ഏറ്റു ചൊല്ലലുമായിരുന്നു അക്കാലത്ത് നോമ്പിെൻറ നിയ്യത്ത്. ഒരക്ഷരവും തെറ്റിപ്പറഞ്ഞുകൂടാ... നിയ്യത്ത് തെറ്റിയാൽ പിന്നെന്ത് നോമ്പാണ്. എന്നിട്ടും ഇൗവക ചടങ്ങുകൾക്കെതിരെ പുറം തിരിഞ്ഞുനിന്നിരുന്ന ഒരുവൻ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. കൊച്ചു അബ്ദുസ്സലാം. അവനതീലൊന്നും താൽപര്യമുണ്ടായിരുന്നില്ല.
‘എനിക്കാരും നിയ്യത്ത് ചൊല്ലിത്തരേണ്ടതില്ല, എെൻറ മനസ്സിൽ തന്നെയുണ്ട് നിയ്യത്ത്’ എന്നായിരുന്നു അന്നേ അവെൻറ ന്യായം. അതൊക്കെ വെറും കൊമ്മലകളും കാട്ടിക്കൂട്ടലുകളുമായി അവൻ നോക്കിക്കണ്ടു. ഉമ്മയുടെ ഭാഷയിൽ എതിർപ്പ് അവെൻറ ഒാരോരോ നാമൂസുകളും. കുട്ടിക്കാലത്തെ തുടങ്ങിവെച്ച ഇൗ നാമൂസുകൾ തന്നെയായിരിക്കാം പിൽക്കാലത്ത് അവനെ ഇസ്ലാമിക നിയമങ്ങളിൽ കൂട്ടത്തിൽനിന്ന് മാറിച്ചിന്തിച്ച ഒരു പണ്ഡിതനാക്കി മാറ്റിയത്. സ്വാഭിപ്രായത്താലല്ല, തികച്ചും പ്രമാണബദ്ധമായിത്തന്നെ. അബ്ദുസ്സലാം സുല്ലമിയെ സംബന്ധിച്ച് മതപരമായ അറിവ് കേവലം പാത്രത്തിൽ നിറച്ചുവെച്ച ഇത്തിരി വെള്ളമായിരുന്നില്ല.
മറിച്ച്, പാരാവാരംപോലെ പരന്നു കിടക്കുന്ന അലകടൽ പോലെയായിരുന്നു അത്. ആ അലകടലിെൻറ ആഴത്തിൽ മുങ്ങിത്തപ്പാൻ അദ്ദേഹം സമയം കണ്ടെത്തുകയും ചെയ്തു. പലപ്പോഴും ചിമ്മിനി വിളക്കിെൻറ കുറഞ്ഞ വെട്ടത്തിൽ പാതിരാവരെ കിത്താബുകളിൽ കണ്ണു നട്ടുകൊണ്ടായിരുന്നു അത്. അതുകൊണ്ടായിരിക്കാം പൗരോഹിത്യത്തിെൻറ കാർക്കശ്യംവിട്ട് പ്രായോഗികതയുടെ ഇളവിലേക്കും എളിമയിലേക്കും മതനിയമങ്ങളെ ചേർത്തുവെക്കാൻ അബ്ദുസ്സലാം സുല്ലമിക്ക് സാധിച്ചത്. ഇസ്ലാമിലെ ഒരൊറ്റ ആരാധന കർമങ്ങളിലോ അതിെൻറ ഉദ്ദേശ്യങ്ങളിലെ പണത്തിനോ പൗരോഹ്യത്തിനോ പ്രത്യേകിച്ച് ഇടങ്ങളൊന്നുമില്ല. ആരാധന കർമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെയാണ് നിയ്യത്ത് എന്ന് പ്രമാണങ്ങളിൽ വ്യാഖ്യാനിച്ചിരിക്കുന്നത്.
‘ നിയ്യത്തനുസരിച്ച് മാത്രമാണ് കർമങ്ങളുടെ സ്വീകരിക്കപ്പെടൽ’ എന്ന് പ്രവാചകൻ(സ) സൂചിപ്പിക്കുകയുണ്ടായി. ശൈഖുൽ ഇസ്ലാംഇബ്നുതൈമിയ്യ (റ)നോട് നോമ്പിെൻറ നിയ്യത്തിനെക്കുറിച്ച് ചോദിച്ച ഒരു ചോദ്യവും മറുപടിയും അബ്ദുസ്സലാം സുല്ലമിയുടെ വിവിധ രചനകളിൽ കാണാം. നോമ്പടക്കമുള്ള ആരാധനകളിൽ അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച എണ്ണമറ്റ ഇളവുകൾ പിൽക്കാലത്ത് മൂടിവെക്കപ്പെട്ടിരുന്നു. അവയെ പ്രമാണങ്ങളിൽനിന്ന് പെറുക്കിയെടുത്ത് ജനമനസ്സുകളിലേക്കിട്ടുകൊടുത്ത പണ്ഡിതനായിരുന്നു ഇൗയിടെ അന്തരിച്ച സഹോദരൻ കൂടിയായ അബ്ദുസ്സലാംസുല്ലമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.