"അന്നം നാസ്തി, ജലം പുഷ്ടി, മരച്ചീനി മഹോത്സവം'
text_fieldsഎനിക്കന്ന് അഞ്ചുവയസ്സായിരുന്നു പ്രായം. ഒരു നോമ്പുകാലത്ത് ഇത്താത്തമാർ രാത്രിയിലെ അത്താഴത്തിെൻറ മഹത്ത്വങ്ങൾ വിവരിക്കുന്നത് കേട്ടു. ഞാൻ ഉറങ്ങുന്ന രാത്രികളിൽ വീട്ടുകാർ എല്ലാവരും തന്നെ പറ്റിച്ചിട്ട് എന്തോ മധുരമനോഹര സാധനങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുന്നുണ്ടെന്നും എനിക്ക് തോന്നി. അടുത്ത ദിവസം അത്താഴത്തിന് എഴുന്നേൽക്കണമെന്ന വാശിയിൽ ഉറങ്ങാതെ കിടന്നു.
അത്താഴം കഴിക്കാൻ എല്ലാവരും എഴുന്നേറ്റേപ്പാൾ ഞാനും ഉണർന്നു. വീട്ടിലെ മുഴുവൻ വലിയവർക്കുമൊപ്പം അത്താഴം കഴിച്ച് നോമ്പിനുള്ള നിയ്യത്തുമെടുത്തു. പിറ്റേന്ന് ജീവിതത്തിലെ ആദ്യേനാമ്പിന് ൈദർഘ്യം കൂടുതലുെണ്ടന്ന് തോന്നി. മുഴുവൻ നേരം വിശപ്പ് സഹിച്ചു. വൈകുന്നേരമായേപ്പാൾ തളർന്നുവീണു. ഒടുവിൽ വീട്ടുകാർ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു.
പൂവച്ചൽ ഗ്രാമത്തിൽ അന്ന് ഉണ്ടെന്ന് പറയാൻ ആകെ ഒരു ഗവ. എൽ.പി സ്കൂൾ മാത്രം. മുസ്ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ താമസിക്കുന്ന ഗ്രാമം. അധികവും കൂലിെത്താഴിലാളികളും കൃഷിക്കാരും. ഒരു പരിഷ്കാരവും എത്തിനോക്കാത്ത പച്ചമനുഷ്യരുടെ ഇടം. എൽ.പി ക്ലാസ് പഠനേശഷം 13 കിലോമീറ്റർ അപ്പുറത്തുള്ള ആര്യനാട് പോയാണ് ഹൈസ്കൂൾ പഠനം നിർവഹിക്കേണ്ടത്.
അഗസ്ത്യാർകൂടത്തിൽനിന്ന് നഗരത്തിലേക്ക് ഒഴുകിയെത്തുന്ന കരമനയാർ കടന്നുപോകുന്നത് ആര്യനാട് വഴിയാണ്. അതിെൻറ കരപിടിച്ച് കുട്ടികൾ കൂട്ടംകൂടി രാവിലെയും വൈകീട്ടും സ്കൂളിലേക്ക് നടക്കും. ഒരു ദിവസം നീണ്ട 26 കിലോമീറ്റർ നടത്തം. പട്ടിണിക്കിടയിലും എല്ലാവരും ചേർന്ന് ഉത്സവംപോലെ കഴിഞ്ഞ ദിനങ്ങളായിരുന്നു നാട്ടിൽ. അക്കാലത്ത് അവിടങ്ങളിൽ ഒരു െചാല്ലുതന്നെ ഉണ്ടായിരുന്നു. ‘അന്നം നാസ്തി, ജലം പുഷ്ടി, മരച്ചീനി മേഹാത്സവം’ എന്ന്. നാടിെൻറ എല്ലാ അടയാളപ്പെടുത്തലും ഇൗ ചൊല്ലിലുണ്ട്. നോമ്പുകാലത്ത് നോമ്പ് നോറ്റുതന്നെയാണ് ഇത്രയും ദൂരം കാൽനടയായി എല്ലാ കുട്ടികളും പോയിരുന്നത്.
തയാറാക്കിയത്: നിസാർ പുതുവന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.