"രണ്ടാം ജന്മ'ത്തിലെ നോമ്പ്
text_fieldsഡോക്ടര്‍മാര്‍ ആഴ്ചകളുടെ ആയുസ്സ് വിധിച്ചപ്പോഴും അടുത്ത റമദാന് സാക്ഷ്യംവഹിക്കാനാകണമേ എന്ന ഒറ്റ പ്രാർഥനയായിരുന്നു സൈനുദ്ദീെൻറ മനസ്സില്‍. ഇക്കുറിയത്തെ നോമ്പുകാലം ആ പ്രാര്‍ഥനയുടെ ഉത്തരം കൂടിയാണെന്നു ഉറച്ചു വിശ്വസിക്കുകയാണ് കാഞ്ഞിരപ്പള്ളി ചേനപ്പാടി പുതുപ്പറമ്പില്‍ സൈനുദ്ദീന്. തെൻറ ‘രണ്ടാം ജന്മ’ത്തില്‍ വിരുന്നെത്തിയ റമദാനെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സൈനുദ്ദീനും കുടുംബവും. ഒപ്പം ദൈവത്തോടും പ്രതിസന്ധിയില്‍ കൈപിടിച്ച നാട്ടുകാരോടും നന്ദിപറയുകയാണ്. 42കാരനായ സൈനുദ്ദീന്‍ ഗ്രാമീണ മേഖലയായ ചേനപ്പാടിയിലെ പെട്ടി ഓട്ടോ ഡ്രൈവറായിരുന്നു.
കഴിഞ്ഞ വര്‍ഷം കരളിലും വൃക്കയിലും അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയതോടെ ജീവിതംതന്നെ മാറിമറിഞ്ഞു. ഒപ്പം കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി റമദാന്‍ നോമ്പുകള്‍ മുടങ്ങി. ജീവിതംതന്നെ അസാധ്യമെന്ന് വിധിയെഴുതിയ ദിവസങ്ങളിലാണ് കഴിഞ്ഞ റമദാനെത്തിയത്. എറണാകുളത്തെ അമൃത ആശുപത്രിയില്‍ കീമോതെറപ്പി ചികിത്സയിലായിരുന്നു അന്ന് സൈനുദ്ദീന്. തെൻറ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് സൈനുദ്ദീന് വിവരിക്കുേമ്പാൾ കേള്‍വിക്കാരില്‍ നടുക്കമാണുയര്‍ത്തുക.
ഭാര്യ ഷീനയും 10ൽ പഠിക്കുന്ന അല്‍ഫിയയും ആറാം ക്ലാസ് വിദ്യാർഥിയായ അല്‍താഫും അടങ്ങുന്ന ചെറിയ കുടുംബം പെട്ടി ഓട്ടോയില്‍ നിന്നുള്ള വരുമാനത്തില്‍ സന്തുഷ്ടജീവിതം നയിച്ചുവരുകയായിരുന്നു. ശക്തമായ പനിയാണ് തുടക്കം. പരിശോധനകളില്‍ രക്തത്തില്‍ ഇ.എസ്.ആറിെൻറ അളവ് വളരെ കൂടുതലെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കരളിനും വൃക്കക്കും ഇടയിലായി വലിയൊരു ട്യൂമര്‍ കണ്ടെത്തി.
ശേഷം ബയോപ്സി പരിശോധനയിലാണ് വൃക്കയിലും കരളിലും അര്‍ബുദം ബാധിച്ചതായി അറിയുന്നത്. ഡോക്ടര്‍മാര്‍ ആയുസ്സിെൻറ നീളം അളന്നു. ഏറിയാല്‍ ഒരു മാസത്തെ ജീവിതം. തുടര്‍ചികിത്സക്ക് 12 ലക്ഷം മുടക്കണം. പണം മുടക്കിയാലും ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷക്കുപോലും വകയില്ല. 24 സെൻറ് സ്ഥലവും കൊച്ചുവീടും മാത്രം ജീവിതസമ്പാദ്യമായുള്ള സൈനുദ്ദീൻ പണം മുടക്കിയുള്ള തുടര്‍ചികിത്സകള്‍ അസാധ്യമായതിനാല്‍ മരണം മുന്നില്‍ കണ്ട് ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി.
സൈനുദ്ദീെൻറ രോഗവും ചികിത്സച്ചെലവും അറിഞ്ഞ നാട്ടുകാര്‍ സന്ദർഭത്തിനൊത്ത് ഉണർന്നു. വീടുവീടാന്തരം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നടത്തിയ പണപ്പിരിവില്‍ നാലു മണിക്കൂര്‍കൊണ്ട് ചികിത്സക്കാവശ്യമായ 12 ലക്ഷം രൂപ സ്വരൂപിച്ചു. ഇതോടെ ഒക്ടോബര്‍ 27ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമായിരുന്നു. ശസ്ത്രക്രിയക്കിടെ നാലു പ്രാവശ്യം ഹൃദയാഘാതമുണ്ടായി. അമിത രക്തസ്രാവമുണ്ടായതും പ്രശ്നം സൃഷ്ടിച്ചു. അർധരാത്രിയിലാണ് ഡോക്ടര്‍മാര്‍ 50 യൂനിറ്റ് രക്തം അടിയന്തരമായി വേണ്ടിവരുമെന്ന് അറിച്ചത്.
നേരം പുലരും മുമ്പുതന്നെ ചേനപ്പാടിയിലും പരിസരത്തുമുള്ള 53 പേര്‍ എറണാകുളത്തെ ആശുപത്രിയിലെത്തി രക്തം നല്‍കിയത് സൈനുദ്ദീന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനാണെന്നതിെൻറ നേര്‍സാക്ഷ്യമാണ്. അപരിചിതര്‍ക്കുവേണ്ടി പോലും 70ഓളം തവണ രക്തം നല്‍കിയ സൈനുദ്ദീന് നാട്ടുകാര്‍ രക്തം നൽകി ജീവിതത്തിലേക്ക് തിരിച്ചുനടത്തിക്കുകയായിരുന്നു. രോഗബാധിതനാവുന്നതിനു മുമ്പ് വീട് നിർമാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ബാങ്കില്‍ നിന്നെടുത്ത തുക ഒമ്പതു ലക്ഷത്തോളമായി മാറിയതാണ് ൈെസനുദ്ദീനെ ഇപ്പോള്‍ പ്രയാസപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.