"സൂര്യാസ്തമയം വേഗമാകെട്ട, സൂര്യോദയം കുറെ താമസിക്കട്ടെ"
text_fieldsഅച്ഛനോ അമ്മയോ മരിച്ചതുകൊണ്ട് കോഴിക്കോട് വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിൽ കുറെ കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഇൗ സ്ഥാപനം തുടങ്ങിയത് 1937ലാണ്. കുട്ടികൾക്ക് അഞ്ചുവയസ്സായാൽ സ്കൂൾപഠനത്തിന് സൗകര്യം ലഭിക്കും. അത് വെള്ളിമാട്കുന്ന് ബാല മന്ദിരത്തിലായിരുന്നു. ആൺകുട്ടികൾക്ക് പതിനാറ്, പെൺകുട്ടികൾക്ക് പതിനെട്ട് വയസ്സുവരെ അവിടെ താമസിച്ച് പഠിക്കാം. ജാതിമത പരിഗണനകൾ അനാഥമന്ദിരത്തിലെയും ബാലമന്ദിരത്തിലെയും പ്രവേശനത്തിന് കടമ്പയായിരുന്നില്ല. കെ.എൻ. കുറുപ്പ്, എ.വി. കുട്ടിമാളു അമ്മ എന്നിവരായിരുന്നു ഇതിെൻറ സ്ഥാപകർ. ഞാൻ ഏഴാംതരം വരെ ബാലമന്ദിരത്തിലെ സ്കൂളിലാണ് പഠിച്ചത്. ബാലമന്ദിരത്തിലെ ചിട്ടകളെക്കുറിച്ചോർക്കുേമ്പാൾ ഇന്നും എനിക്ക് അതിശയമാണ്. എല്ലാ മതങ്ങളുടെയും പ്രാർഥനകൾ അവിടത്തെ കുട്ടികൾ ചൊല്ലിയിരുന്നു. മതം അവിടെ മതിൽക്കെട്ടായിരുന്നില്ല, വാതായനമായിരുന്നു. ‘അഉൗദു ബില്ലാഹി’ എന്നാരംഭിക്കുന്ന പ്രാർഥനയാണ് ഉൾപ്പെടുത്തിയിരുന്നത്. അബ്ദുല്ല മൗലവി എന്ന മതപണ്ഡിതൻ ആഴ്ചയിലൊരിക്കൽ വന്ന് കുട്ടികളെ ഒാത്തുപഠിപ്പിക്കാറുണ്ടായിരുന്നു. ഖുർആൻ അദ്ദേഹത്തിെൻറ കൈയിൽ എേപ്പാഴുമുണ്ടായിരുന്നു.
ഞങ്ങളോെടാപ്പമുള്ള കുട്ടികൾ അദ്ദേഹത്തിെൻറയടുത്ത് ചെന്ന് ഖുർആൻ പഠിച്ചു. നോമ്പുകാലമെത്തുേമ്പാൾ മുതിർന്ന കുട്ടികൾ അത് കൃത്യമായി അനുഷ്ഠിച്ചിരുന്നു. മുഹമ്മദ്, അവറാൻ, മുഹമ്മദ്കോയ എന്നീ സുഹൃത്തുക്കൾക്ക് അതൊരു ആവേശമായിരുന്നു. എന്നെപ്പോലുള്ളവർക്ക് അവർ പകൽ പട്ടിണികിടക്കുന്നത് കാണുേമ്പാൾ മനോവിഷമം തോന്നും. കുട്ടികൾ ഒരുമിച്ച് ഭക്ഷണത്തിനിരിക്കുേമ്പാൾ ഇൗ സുഹൃത്തുക്കൾ അങ്ങോട്ട് വരില്ല. അവർക്ക് കഴിക്കാനുള്ള ഭക്ഷണം രാത്രിയിലേക്ക് മാറ്റിവെക്കും. നോമ്പിെൻറ സമയക്രമമനുസരിച്ചാണ് അവർക്ക് ഭക്ഷണം നൽകിയിരുന്നത്. സൂര്യാസ്തമയം വേഗമുണ്ടാകെട്ട, സൂര്യോദയം കുറെ താമസിക്കെട്ട എന്ന് അവർക്കുവേണ്ടി മറ്റുള്ളവർ പ്രാർഥിച്ചിരുന്നു.
വിശന്ന് വാടിയ മുഖം, ഒട്ടിയ വയർ -ഇൗ രൂപത്തിൽ ഒപ്പമുള്ളവർ കഴിയുന്നത് ഉള്ളിൽ നീറ്റലുണ്ടാക്കിയിരുന്നു. നോമ്പനുഷ്ഠിക്കുന്നവർ അതൊന്നും ഗൗനിച്ചിരുന്നില്ല. നോമ്പ് അവർക്ക് വലിയ മനക്കരുത്തേകിയിരുന്നു. മുഹമ്മദ് പിൽക്കാലത്ത് വലിയ മതപണ്ഡിതനായി മാറി. കണ്ണൂർ പഴയങ്ങാടിയിലായിരുന്നു താമസിച്ചിരുന്നത്. നല്ല ഭാഷാശേഷിയുള്ള മുഹമ്മദിന് ഖുർആൻ ആയത്തുകളും ഹദീസുകളും മനഃപാഠമായിരുന്നു. കൂട്ടുകാർ പട്ടിണികിടക്കുന്നുവെന്നല്ലാതെ നോമ്പിെൻറ ആന്തര പാഠം അന്നെനിക്ക് മനസ്സിലായിരുന്നില്ല.
പരക്ലേശ വിവേകം ആർജിക്കാൻ മനസ്സിനെയും വപുസ്സിനെയും പാകപ്പെടുത്തുക എന്ന ഒരു ഉദാത്തസന്ദേശം അതിനുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. ഹൈസ്കൂൾ പഠനം ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂളിലായിരുന്നു. ആ സ്ഥാപനത്തിെൻറ ഇസ്ലാമികചര്യ കൃത്യമായി മനസ്സിലാക്കാനായി. അവിടെയുമുണ്ട് ഒാർഫനേജ്. അവിടത്തെ ചില അന്തേവാസികൾ സഹപാഠികളായിരുന്നു. അഹമ്മദ്, കുഞ്ഞബ്ദുല്ല എന്നിവരെ കൃത്യമായി ഒാർക്കുന്നു. അവർ അനാഥാവസ്ഥയിലും നോമ്പിെൻറ അച്ചടക്കം കൃത്യമായി പാലിച്ചവരായിരുന്നു. സ്ഥാപനത്തിെൻറ നടത്തിപ്പുകാരും ഇസ്ലാമിക ചിട്ടകൾ പാലിച്ചിരുന്നു. ജെ.ഡി.ടി ഇസ്ലാം ഒാർഫനേജിലെ കുട്ടികളുടെ നോമ്പാണ് എെൻറ മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നത്.
ഭക്ഷണ മിതത്വം പാലിക്കുന്നവർ കുറവാണെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. നോമ്പുതുറയിൽ കൂടുതൽ കൂടുതൽ വിഭവങ്ങൾ നിരത്താറുണ്ട്. അതേസമയം, ലാളിത്യവിശുദ്ധി പാലിക്കുന്ന കുറെപേരുണ്ട്. അവർ ഇൗ രംഗത്തെ റോൾമോഡലുകളാണെന്ന് തോന്നാറുണ്ട്. ഖുർആൻ പരിഭാഷകനായിരുന്ന സി.എൻ. അഹമ്മദ് മൗലവിയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്ന് പല കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചു. മൊയ്തു മൗലവിയുമായും സംഭാഷണം നടത്തിയിരുന്നു.
നോമ്പുതുറക്ക് ക്ഷണിക്കുന്നവരോട് ഞാനൊരു കാര്യം പറയാറുണ്ട്. മുൻകൂട്ടി പറഞ്ഞാൽ ആ ദിവസം അവരെപ്പോലെ ഞാനും നോമ്പ് നോൽക്കുമെന്ന്. ദീർഘനേരം അന്നപാനീയങ്ങൾ ഉപേക്ഷിച്ച് കഴിയുന്നവർ നോമ്പുതുറക്ക് ക്ഷണിക്കുകയാണ്. ഒഴിഞ്ഞ വയറുമായാണവർ അത്രയും നേരം കഴിഞ്ഞത്. അതിൽ പെങ്കടുക്കുന്ന സഹോ ദരമതസ്ഥരും ആ ദിനം വ്രതം അനുഷ്ഠിക്കുന്നത് ഉചിതമാണ് എന്നാണ് എെൻറ അഭിപ്രായം. കൂട്ടുമുച്ചിയിലെ എെൻറ ബി.എ കാലത്തെ സഹപാഠി വി.െഎ. തങ്ങൾ, സർവകലാശാല അധ്യാപകനായിരുന്ന ഡോ. വീരാൻ മൊയ്തീൻ, മെഡിക്കൽ കോളജിലെ ഡോക്ടറായിരുന്ന ഡോ. എം.വി.െഎ. മമ്മി, ചേേലമ്പ്രയിെല അബൂബക്കർ മാസ്റ്റർ, ഇവരുടെയെല്ലാം ഇഫ്താർ ക്ഷണം ഹൃദ്യമാണ്. ഇപ്പോൾ പല സംഘടനകളും പത്രസ്ഥാപനങ്ങളും ഇൗ രംഗത്തുണ്ട്.
ക്രൂരതയും ശത്രുതയും കൈവെടിയണം. സ്നേഹവെളിച്ചം മനസ്സിലെത്തണം. കനിവിെൻറ കവാടങ്ങൾ തുറക്കാനാകണം. അന്യോന്യമറിയലാണ് സംസ്കാരം. അറിയൽ മനസ്സിെൻറ തലത്തിലാണ് നടക്കേണ്ടത്. അറിയാൻ സാധിച്ച നന്മകൾ പഠിക്കാനും പകർത്താനുമാകണം. പ്രേംചന്ദിെൻറ കഥ ‘ഇൗദ്ഗാഹി’ൽ നായകനായെത്തുന്ന ഉമ്മ മരിച്ച ഹാമിദ് എെൻറ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ഒരു കുട്ടിയുടെ മനസ്സിൽ അങ്കുരിച്ച നന്മയുടെ നാമ്പാണ് ഇൗ കഥക്ക് കരുത്തും കാന്തിയുമേകുന്നത്. ഇത് പഠിപ്പിക്കുേമ്പാൾ മുന്നിലുണ്ടായിരുന്ന കുട്ടികളുടെ കണ്ണുകളിൽ നക്ഷത്രത്തിളക്കമുണ്ടായതും ഞാനോർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.