എന്നും റമദാനായിരുന്നെങ്കിൽ
text_fieldsബംഗാളിലെ ഹലിസഹർ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ പത്തും ഇരുപതും കുടുംബങ്ങളടങ്ങുന്ന ഒരു കമ്യൂണിറ്റി കിച്ചൻ റമദാനിൽ രൂപപ്പെടും. ധാന്യങ്ങൾകൊണ്ട് സമ്പന്നമായ തനിഗ്രാമമായിരുന്നു അത്. ഗ്രാമീണരെല്ലാം ഒന്നിച്ചുകൂടി, ഒന്നിച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കും. ഒരു പാത്രത്തിൽ ഗ്രാമീണർ ജാതിയും മതവുംമറന്ന് അതിെൻറ രുചിപ്രാധാന്യത്തോടെ ആഹരിക്കും. തെൻറ ആത്മസുഹൃത്തുക്കളായ അബ്ദുല്ലയും ആമിനയും ഭക്ഷണം കഴിക്കാതിരിക്കുേമ്പാൾ ഞാനും ഭക്ഷണം കഴിക്കാതിരിക്കും. വൈകീട്ട് ഇഷ്ടമുള്ള ഭക്ഷണമല്ലെങ്കിലും ഇഷ്ടംപോലെ കഴിക്കും.
ഒരുപക്ഷേ, ആഹാരത്തിന് നൽകാനാവാത്ത ഉൗർജം മനസ്സിനും ശരീരത്തിനും ആ സംഘബോധത്തിൽനിന്ന് ഞങ്ങൾക്ക് ലഭിച്ചിരുന്നു. സത്യത്തിൽ ആ ഒരാഘോഷം നഷ്ടമാകുന്നത് ഒരേ മരത്തിലിരിക്കുന്ന പക്ഷി, ആ പക്ഷി നമ്മുടേതല്ലെന്നും ആ തുവൽ നമ്മുടേതല്ലെന്നും പറയുന്നതു പോലെയാണ്. കമ്യൂണൽ വേർതിരിവ് രൂപപ്പെടുേമ്പാൾ റമദാൻ ആശ്വാസമാണ് എല്ലാവർക്കും. സമാധാനപരമായി കഴിഞ്ഞവർക്കിടയിൽ ഒരുദിവസംകൊണ്ട് അശാന്തി വിതക്കാൻ കഴിയുന്ന ഒരിന്ത്യയായി മാറി നമ്മുടെ നാട്.
സാമൂഹിക ജീവിതം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടിക്കാലത്ത് വീടുകൾക്ക് വകഭേദമില്ലായിരുന്നു. സ്കൂളിൽ ജാതി ചോദിച്ച് പോയാൽ ശിക്ഷ കിട്ടിയിരുന്നു. ഒരുമിച്ച് പാത്രത്തിൽ കഴിക്കുന്ന ആ നോമ്പനുഭവങ്ങളുടെ പ്രസക്തി ഇവിടെയാണ്. മനുഷ്യൻ മനുഷ്യെൻറ സുഹൃത്തായിത്തീരുന്ന ആ ആഘോഷങ്ങളിൽ ഏറെ പെങ്കടുക്കുന്നുണ്ട്.
സാമൂഹിക അസമത്വങ്ങൾ മതിലുകൾ തീർക്കുേമ്പാൾ റമദാൻ ആശ്വാസമാണ്. റമദാൻ 12 മാസമുണ്ടായാൽ എന്ന് എത്രയോ ആശിച്ചിട്ടുണ്ട്. കാരണം, ഒന്നാണെന്ന ചിന്ത ഉണ്ടാക്കാൻ അതിനോളും കഴിയുന്ന മറ്റൊന്നില്ലല്ലോ.കുടുംബം വളരെയേറെ സമാധാനത്തിൽ പോകുന്നസമയമാണത്. അതുതന്നെയാണ് അതിെൻറ അനുസരണ സാധ്യതയുണർത്തുന്നത്. മൂല്യം പഠിപ്പിക്കാൻ കഴിയുന്നുണ്ട് റമദാന്. റമദാെൻറ ആത്മാവ് നഷ്ടപ്പെടുത്താതെ അതിനെ ചേർത്തുപിടിക്കുകയാണ് കാലഘട്ടം ആവശ്യപ്പെടുന്ന പുണ്യകർമം.
തയാറാക്കിയത്: എ. ബിജുനാഥ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.