സുകൃതങ്ങൾ നിഷ്കളങ്കമാവണം
text_fieldsഅലിവാർന്ന മനസ്സ് റമദാനിെൻറ മുഖമുദ്രയാണ്. സഹജീവികളുടെ വേദനയിൽ അസ്വസ്ഥരായി പരിഹാരത്തിന് പരിശ്രമിക്കുന്ന ആർദ്രമായ മനസ്സ്. ജാതിമത പരിഗണനകൾക്കതീതമായി സമാശ്വാസം പകരാൻ കാരുണ്യത്തിെൻറ കരങ്ങൾ നീളണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. വിഷമതകളിൽ പങ്കുചേരുന്നതും മനുഷ്യരുടെ ദുരിതങ്ങളിൽ താങ്ങാവുന്നതും വിശ്വാസത്തിെൻറ കർമഭൂമിയായി നിശ്ചയിക്കുകയാണ് ഇസ്ലാം. അനാഥകളെ അവഗണിക്കുന്നവനും അഗതികളെ അപമാനിക്കുന്നവനും മതത്തിെൻറ പരിധിക്ക് പുറത്താണെന്ന ചടുലമായ പ്രഖ്യാപനമാണ് വിശുദ്ധ ഖുർആനിെൻറത്.
സ്രഷ്ടാവായ നാഥൻ നമുക്ക് കനിഞ്ഞുനൽകിയ അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നതിെൻറ ഭാഗമാണ് നമ്മുടെ കാരുണ്യപ്രവർത്തനങ്ങൾ. രോഗവും ദാരിദ്യ്രവും, ഇല്ലായ്മകളും ദൈവികമായ പരീക്ഷണങ്ങളാെണന്നപോലെ തനിക്ക് ലഭ്യമായ സമ്പന്നതയും സൗകര്യങ്ങളും നാഥെൻറ പരീക്ഷണങ്ങളാണെന്ന ബോധ്യമുള്ളവരാണ് വിശ്വാസികൾ. ലഭ്യമായ സമ്പദ്സമൃദ്ധിയിൽ അഹങ്കരിക്കാതെ, സുഖാനുഭൂതികളിൽ അഭിരമിക്കാതെ, കഷ്ടപ്പെടുന്നവെൻറ കണ്ണീരൊപ്പേണ്ടവനാണ് താനെന്ന തിരിച്ചറിവാണ് വിശ്വാസിയെ വ്യതിരിക്തനാക്കുന്നത്.
ഇവ്വിധം നിർവഹിക്കപ്പെടുന്ന സുകൃതങ്ങൾ തീർത്തും നിഷ്കളങ്കവും ദൈവപ്രീതിയിൽ അധിഷ്ഠിതവുമാവണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. തെൻറ പ്രിയങ്കരമായ സമ്പാദ്യം അനാഥകൾക്കും അഗതികൾക്കും വേണ്ടി വിനിയോഗിക്കുമ്പോൾ ഏതെങ്കിലും വിധേനയുള്ള പ്രകടനാത്്മകതയോ പ്രത്യുപകാര പ്രതീക്ഷയോ വിശ്വാസികളെ തൊട്ടുതീണ്ടരുതെന്നും ദൈവികമായ പ്രതിഫലം മാത്രമായിരിക്കണം പ്രചോദനമെന്നും വിശുദ്ധ ഖുർആൻ കണിശമായി നിഷ്കർഷിക്കുന്നുണ്ട്.
എന്നാൽ, ഇന്ന് മുസ്ലിം സമുദായത്തിൽ കണ്ടുവരുന്ന ഭൂരിഭാഗം സേവന പ്രവർത്തനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും ഇസ്ലാം മുന്നോട്ടുവെക്കുന്ന വീക്ഷണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും കടകവിരുദ്ധമാണെന്ന് പറയാതെ വയ്യ. ദാനധർമങ്ങൾക്ക് േപ്രാത്സാഹനവും േപ്രരണയുമാകാൻ വേണ്ടി മാത്രം സോപാധികമായി അനുവദിക്കപ്പെട്ട പരസ്യപ്പെടുത്തൽ ഇന്ന് എല്ലാ വിശുദ്ധിയും തകർത്ത്, പരിധിയും ലംഘിച്ച് മുന്നോട്ടുപോവുകയാണ്. ദൈവപ്രീതിമാത്രം ലാക്കാക്കി നിർവഹിക്കപ്പെടേണ്ട കളങ്കമുക്തമായ സേവനങ്ങൾ ഇന്ന് വിലകുറഞ്ഞ പ്രചാരണങ്ങൾക്കും ഭൗതികമായ പ്രത്യുപകാരങ്ങൾക്കും വേണ്ടി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
പാവപ്പെട്ടവന് നൽകുന്നത് വീടായാലും ജീവിതോപാധിയായാലും പത്തുകിലോ അരിയാണെങ്കിലും ആ പാവം മനുഷ്യെൻറ ഫോട്ടോയെടുത്ത് പ്രസിദ്ധീകരിച്ച് അവഹേളിക്കുന്നതെന്തിനാണ്? ജനമധ്യേ കീർത്തിവേണമെന്നുദ്ദേശിച്ച് ഇത്തരം പ്രവൃത്തികളിലേർപ്പെടുമ്പോൾ ദൈവികമായ പ്രതിഫലം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മനുഷ്യെൻറ വിലമതിക്കാനാവാത്ത അഭിമാനം ക്ഷതപ്പെടുത്തിയതിെൻറ കുറ്റം പേറേണ്ടിയും വരും. നമ്മുടെ ദാനധർമങ്ങളും സൽക്കർമങ്ങളും പ്രതിഫലാർഹമാവാനുള്ള ജാഗ്രത അനിവാര്യമാണ്.
സാമൂഹിക പ്രവർത്തനങ്ങളുടെ അന്തസ്സത്തയെന്തെന്ന് പ്രവർത്തകർക്ക് പഠിപ്പിച്ചുകൊടുക്കാനും പണ്ഡിതന്മാർ ആർജവം കാണിക്കണം. സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും നിലനിൽക്കുന്ന അനഭിലഷണീയമായ പ്രവണതകളെ തൂത്തെറിഞ്ഞ് മാന്യമായ ഇസ്ലാമിക രൂപത്തെ പുനഃസ്ഥാപിക്കാൻ നമുക്ക് സാധ്യമാകണം. വിശുദ്ധ റമദാൻ അതിനുള്ള ഉൗർജവും ശക്തിയും വിശ്വാസവും നമുക്ക് പ്രദാനം ചെയ്യട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.