Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിതവ്യയവും മിത...

മിതവ്യയവും മിത ഉപഭോഗവും

text_fields
bookmark_border
മിതവ്യയവും മിത ഉപഭോഗവും
cancel

ഭക്ഷണക്രമീകരണം ആരാധനക്രമമായി പഠിപ്പിക്കപ്പെട്ട റമദാൻ മാസത്തിൽ ഭക്ഷണത്തെ സംബന്ധിച്ച ഇസ്​ലാമികാധ്യാപനങ്ങൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും. വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു: ‘‘നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുവിൻ; അമിതമാക്കരുത്.  അമിതത്വം പിശാചി​െൻറ ചങ്ങാത്തമാണ്. പിശാചാകട്ടെ മനുഷ്യകുലത്തി​െൻറ വ്യക്​തമായ ശത്രുവും.’’  

എല്ലാ  മേഖലയിലും മിതവ്യയവും മിതമായ ഉപഭോഗവുമാണ് ഇസ്​ലാം പഠിപ്പിക്കുന്നത്.  ആർഭാടത്തിൽ ജീവിച്ച്  ഭക്ഷണം യഥേഷ്​ടം ആസ്വദിച്ച് ദൈവത്തി​െൻറ മഹത്തായ അനുഗ്രഹമാണ് ഭക്ഷണമെന്ന് തിരിച്ചറിയാത്തവർക്ക് ഒരു പരിവർത്തനം വ്രതത്തിലൂടെ സാധ്യമാകണം. പകൽ മുഴുവൻ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തെ കഠിന പരിശീലനത്തിന് വിധേയമാക്കുന്നു. യഥേഷ്​ടം വിഭവങ്ങളുടെ  സാന്നിധ്യത്തിലും   വിഭവനിഷേധം പരിശീലിക്കുന്നു.  ധാരാളിത്തത്തിലും ഇല്ലായ്മയുടെ കാഠിന്യം അറിയുന്നു.  

ഖലീഫ ഉമർ ഒരു കത്തിലൂടെ നൽകിയ നിർദേശം അബൂ ഉസ്​മാൻ അന്നഹ്​ദി ഉദ്ധരിക്കുന്നു: ‘‘നിങ്ങൾ പരുപരുത്ത ജീവിതം പരിശീലിക്കുകയും മരം പോലെയായിത്തീരുകയും ജീർണിച്ച വസ്​ത്രം  ധരിക്കുകയും ഉൾനാടൻ അറബികളുടെ തമ്പിലെ ജീവിതം പരിശീലിക്കുകയും ചെയ്യുക; ആർഭാട ജീവിതവും ആർഭാട വസ്​ത്രവും നിങ്ങൾ ഉപേക്ഷിക്കുക;  നിങ്ങൾ സൂക്ഷ്മത പുലർത്തുന്നവരാകാൻ വേണ്ടി.’’ ഭക്ഷണത്തിലും വസ്​ത്രത്തിലും സംസാരത്തിലുമുള്ള  മൂല്യവത്തായ ജീവിതശൈലി മാറ്റമാണ് റമദാനിലൂടെ ലക്ഷ്യമാക്കപ്പെടുന്ന ഭക്​തിയെന്ന് സാരം.  

വിവിധങ്ങളായ രാജ്യങ്ങളിലെ ഹോട്ടലുകളിൽ രുചിഭേദങ്ങൾ അനുഭവിച്ചറിയാൻ മത്സരിക്കുന്ന  ഭക്ഷണപ്രിയന്മാർ, പാശ്ചാത്യ പൗരസ്​ത്യ രാജ്യങ്ങളിലെ ഹോട്ടൽ വിഭവങ്ങളെപ്പറ്റി വാചാലരാകുന്നവർ,  ഹോട്ടലുകളുടെയും  വിഭവങ്ങളുടെയും ഗുണദോഷങ്ങൾ ഗവേഷണ വൈദഗ്​ധ്യത്തോടെ വർണിക്കാൻ ശേഷിയുള്ളവർ -ചരക്കുകപ്പൽപോലെ സ്വന്തം ശരീരത്തെ പരിഗണിക്കുന്ന ഇക്കൂട്ടർ കരുതുന്നത് മനുഷ്യനെ സൃഷ്​ടിച്ചത് വയറിനെ സന്തോഷിപ്പിക്കാനാണെന്നാണ്. ഭക്ഷണം ഒരു മാർഗമാണെന്നും ലക്ഷ്യമല്ലെന്നും തിരിച്ചറിയലാണ് മാനവികത.   

നബി പഠിപ്പിച്ചു: ‘‘മനുഷ്യൻ അവ​​െൻറ വയറിനെക്കാളും കൊള്ളരുതാത്ത മറ്റൊരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യന്​ അവ​​െൻറ നട്ടെല്ലു നിവർന്നുനിൽക്കാനുള്ള ഭക്ഷണം മതി.  കൂടിവന്നാൽ  വയറി​​െൻറ മൂന്നിലൊന്ന് ഭക്ഷണം, മൂന്നിലൊന്ന് വെള്ളം, മൂന്നിലൊന്ന് കാലിയാക്കിയിടട്ടെ’’ (തിർമിദി). ആയിശ ഉദ്ധരിച്ച ഒരു ഹദീസിൽ,  പ്രവാചകൻ മദീനയിൽ ഇറങ്ങിയത് മുതൽ തുടർച്ചയായി മൂന്നു ദിവസം ഗോതമ്പുറൊട്ടി കഴിച്ചിട്ടില്ല, ഒരു പിടിപോലും. ഉമർ പറയുന്നു: ‘‘നിങ്ങൾ അമിതമായി തിന്നുന്നതും കുടിക്കുന്നതും സൂക്ഷിക്കുക, അതു ശരീരത്തെ നശിപ്പിക്കുന്നതും രോഗഹേതുവാകുന്നതും നമസ്​കാരത്തിന് മടിതോന്നിക്കുന്നതുമാകുന്നു. നിങ്ങളതിൽ മിതത്വം പാലിക്കുക.  എങ്കിലത് ശരീരത്തിന് ഏറ്റവും ഉചിതവും ആർഭാടത്തിൽനിന്നും നിങ്ങളെ മോചിപ്പിക്കുന്നതുമാകുന്നു.’’ നിശ്ചയമായും അല്ലാഹു തടിച്ച പുരോഹിതന്മാരെ വെറുക്കുന്നു. ത​​െൻറ ആഗ്രഹങ്ങൾക്കുമേൽ ദീനിന് സ്വാധീനമുണ്ടാകുന്നിടത്തോളം ഒരു മനുഷ്യൻ നാശമടയുന്നില്ല. 

മൃഷ്​ടാന്ന ഭോജനം രോഗങ്ങളുടെ ഉച്ചിയും മിതഭോജനം ഔഷധങ്ങളുടെ ശിഖരവുമാണ്. അൽപാഹാരം ഹൃദയലാളിത്യത്തിലേക്കും ബുദ്ധിശക്​തിയിലേക്കും  നിർമലമനസ്സിലേക്കും നയിക്കുന്നു. ദേഹേച്ഛയും കോപവും ശമിപ്പിക്കുന്നു. അമിതാഹാരം ഇതിനൊക്കെ വിപരീതഫലമുളവാക്കുന്നു. അംറുബ്​നുൽ ഖൈസ്​ പറഞ്ഞു: ‘‘നിങ്ങൾ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ഹൃദയത്തെ കഠിനമാക്കുന്നു.’’ ചുരുക്കത്തിൽ, ഭക്ഷണനിയന്ത്രണം ഒരു മനുഷ്യ​​െൻറ ബൗദ്ധികവും ശാരീരികവുമായ വളർച്ചക്ക് അനിവാര്യമാണെന്നതോടൊപ്പം  അമിതാഹാരം സർവനാശഹേതുവും സാമൂഹികവിരുദ്ധമായ ഒരു ക്രമവുമാണെന്നതിൽ സംശയമില്ല. ഈ സന്ദേശമാണ് നോമ്പുനൽകുന്ന സൂക്ഷ്​മതയുടെ ഒരു പാഠം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan messagesDr. PP Mohammed
News Summary - Ramadan messages Dr. PP Mohammed
Next Story