പാപമോചനത്തിെൻറ നാളുകൾ
text_fieldsറമദാനിെൻറ ദിനരാത്രങ്ങളെ ആരാധനകൾകൊണ്ട് ധന്യമാക്കുന്ന ഓരോ വിശ്വാസിക്കും പ്രതീക്ഷയും ആവേശവും നൽകുന്നതാണ് പാപമോചനത്തിെൻറ നാളുകൾ. ജീവിതസാഹചര്യങ്ങൾക്കിടയിൽ വന്നുപോകുന്ന പാപങ്ങൾ നാഥെൻറ മുന്നിൽ ഏറ്റുപറഞ്ഞ് പാപമുക്തനാകാനുള്ള സുവർണാവസരമാണിത്. അല്ലാഹു തെൻറ സുകൃതങ്ങൾ അടിമകൾക്കായി തുറന്നിടുന്ന ഈ പരിശുദ്ധ മാസത്തിൽ പാപമോചനത്തിെൻറ നാളുകളെ നാം പൂർണമായി ഉപയോഗപ്പെടുത്തണം. പാപമോചനത്തിനായി കരങ്ങളുയർത്തുന്നവരെ സ്വീകരിക്കാൻ അല്ലാഹു തൗബയുടെ കവാടങ്ങൾ തുറന്നിട്ടിരിക്കുകയാണ്.
തിന്മകളിലേക്ക് വഴുതിപ്പോകുന്നവനാണ് ഒാരോ മനുഷ്യനും. വികാരത്തെ അടക്കിനിർത്തുകയും വിവേകിയായി ജീവിക്കുകയും ചെയ്യുന്നവനാണ് യഥാർഥ വിശ്വാസി. തെൻറ വികാരത്തിനു മുന്നിൽ വീഴ്ച സംഭവിച്ചവനാണെങ്കിൽ അവൻ മൃഗങ്ങളെക്കാൾ അധഃപതിച്ചവനാണെന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. തത്ത്വത്തിൽ ജീവിതവിജയം സുനിശ്ചിതമാകാൻ പാപമോചനവും തൗബയും ഓരോ വിശ്വാസിക്കും നിർണായകമാണ്.
അല്ലാഹുവും അവെൻറ പ്രവാചകനും പാപമോചനത്തിലേക്ക് വിശ്വാസികളെ േപ്രരിപ്പിക്കുന്നുമുണ്ട്. അല്ലാഹു പറയുന്നു: ‘‘നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽനിന്നുള്ള പാപമോചനത്തിലേക്ക് മുന്നിട്ടുവരൂ’’ (സൂറ അൽഹദീദ്).
ഓരോ വിശ്വാസിക്കും തെൻറ നാഥനിലുള്ള പ്രതീക്ഷയും വിശ്വാസവും വർധിപ്പിക്കുന്നതാണ് ഈ സൂക്തം. മുഹമ്മദ് നബി പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയുംചെയ്യുക. നിശ്ചയം, ഓരോ ദിവസവും നൂറുതവണ ഞാൻ അല്ലാഹുവിനോട് പാപമോചനം ചോദിക്കുന്നുണ്ട്’’ (മുസ്ലിം). തിന്മകളോട് വിടപറഞ്ഞ് നന്മയിലേക്കടുക്കാൻ വിശ്വാസിക്ക് അല്ലാഹു തയാറാക്കിയ ഈ അവസരം നാം മുതലെടുക്കണം. സൽക്കർമങ്ങളിലേക്ക് ഓടിയടുക്കാൻ നമ്മുടെ പാപമോചനം നിമിത്തമാകണം. അധാർമികത അരങ്ങുവാഴുമ്പോഴാണ് സാമൂഹിക ചുറ്റുപാടുകൾ അസന്തുലിതമാകുന്നത്. തോന്നിവാസങ്ങളോടുള്ള മനുഷ്യെൻറ അടങ്ങാത്ത അഭിനിവേശമാണ് അവെൻറ ജീവിതത്തിൽ ഇരുട്ട് പരത്തുന്നത്.
അടിമ അവെൻറ പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിരക്കുന്നത് യജമാനനായ അല്ലാഹുവിന് ഏറെ സന്തോഷമുളവാക്കുന്നതാണ്. പാപമോചനത്തിലേക്ക് ഒാടിയടുക്കാനുള്ള അവെൻറ ആഹ്വാനംതന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. മുഹമ്മദ് നബി പറയുന്നു: ‘‘വിജനമായ മരുഭൂമിയിൽ യാത്രചെയ്യുന്നതിനിടെ തെൻറ ഭക്ഷണവും വെള്ളവുമടക്കമുള്ളവ വഹിക്കുന്ന വാഹനം നഷ്ടപ്പെടുകയും മൃതപ്രായനായ ആ മനുഷ്യൻ സർവതും നഷ്ടപ്പെട്ടതോർത്ത് വിലപിക്കുന്നതിനിടെ താൻ നഷ്ടപ്പെട്ടുവെന്ന് വിചാരിച്ചത് തെൻറ മുന്നിലേക്കുതന്നെ തിരിച്ചുവരുകയും ചെയ്യുമ്പോൾ ആ മനുഷ്യനുണ്ടാകുന്ന സന്തോഷമെത്രയാണോ അതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷമാണ് ഒരു അടിമ തന്നിലേക്ക് പശ്ചാത്തപിച്ച്മടങ്ങുമ്പോൾ അല്ലാഹുവിനുണ്ടാകുന്നത്’’.
തെൻറ അടിമകൾ ദോഷങ്ങളിൽനിന്ന് മോചനം തേടുന്നത് രക്ഷിതാവിനെ ഏറെ പ്രീതിപ്പെടുത്തുന്നതാണെന്ന യാഥാർഥ്യമാണ് മുകളിലുദ്ധരിച്ച തിരുവചനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത്രമേൽ അല്ലാഹു അവെൻറ അടിമകളെ സ്നേഹിക്കുകയും അവർക്ക് പാപമോചനത്തിെൻറ കവാടങ്ങൾ തുറന്നിടുകയും ചെയ്യുമ്പോൾ യഥാവിധി അത് ഉപയോഗപ്പെടുത്താൻ സാധിക്കാത്തവൻ തീർത്തും പരാജിതനാണ്, വിശിഷ്യാ, പരിശുദ്ധ റമദാനിൽ. ‘‘റമദാൻ മാസം കടന്നുപോവുകയും പാപമോചനം ലഭിക്കാതെ പോവുകയും ചെയ്യുന്ന മനുഷ്യൻ നശിച്ചുപോകട്ടെ’’ എന്ന ജിബ്രീലിെൻറ പ്രാർഥനക്ക് പ്രവാചകൻ ആമീൻ പറഞ്ഞ സംഭവം സുവിദിതമാണ്.
അറിഞ്ഞോ അറിയാതെയോ വന്നുപോയ അവിവേകങ്ങൾ പർവതസമാനമായിരിക്കും ഓരോരുത്തരുടേതും. സാമൂഹികസാഹചര്യങ്ങളും ഏറക്കുറെ ഇതിന് ആക്കംകൂട്ടുന്നുണ്ട്. എങ്കിലും പ്രതാപശാലിയും കാരുണ്യവാനുമായ രക്ഷിതാവിെൻറ സമീപത്ത് പശ്ചാത്താപ മനസ്സോടെ വണങ്ങിയാൽ അവൻ സ്വീകരിക്കാതിരിക്കില്ല; അവെൻറ അനുഗ്രഹങ്ങൾ വർഷിക്കുന്ന ഈ പവിത്ര മാസത്തിൽ പ്രത്യേകിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.