നോമ്പിെൻറ സാമൂഹികത
text_fieldsഅല്ലാഹുവിെൻറ കാരുണ്യം അതിവിശാലവും സൂക്ഷ്മവുമാണ്. നമ്മുടെ ജീവിതത്തെക്കുറിച്ച നേരിയ ആലോചനപോലും എത്രമാത്രം കാരുണ്യം അവൻ നമ്മുടെമേൽ ചൊരിയുന്നുണ്ടെന്ന തിരിച്ചറിവ് നൽകുന്നു. പലപ്പോഴും അല്ലാഹുവെ മറന്നും ധിക്കരിച്ചും അവെൻറ ഇഷ്ടങ്ങളെ പരിഗണിക്കാതെയും മുന്നോട്ടുപോയിട്ടും നമ്മളനുഭവിക്കുന്ന ആരോഗ്യവും സുഖവും സന്തോഷവും സൗകര്യവുമൊക്കെ അവെൻറ ദയാവായ്പല്ലാതെ മറ്റെന്താണ്. ആ കാരുണ്യത്തിെൻറ അടയാളമാണ് റമദാൻ പോലുള്ള അസുലഭാവസരം. ഭൗതികലോകത്തിെൻറ തിരക്കിനിടയിൽ നഷ്ടപ്പെടുന്ന ദൈവബോധവും പരലോകചിന്തയും തിരിച്ചുപിടിക്കാൻ അവൻതന്നെ നമുക്കായി ഒരുക്കിത്തരുന്ന സന്ദർഭം.
ജീവിതത്തിൽ നമുക്കേറ്റവും പ്രിയപ്പെട്ടത് അല്ലാഹുവാണ് എന്ന വിശ്വാസത്തിെൻറയും പ്രഖ്യാപനത്തിെൻറയും പ്രായോഗികരീതിയാണ് റമദാനിലൂടെ നാമോരോരുത്തരും തെളിയിക്കുന്നത്. അല്ലാഹുവിന് ഇഷ്ടമല്ല എന്ന ഒെരാറ്റ കാരണത്താൽ നമ്മുടെ ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും മാറ്റിവെക്കാൻ ശീലിക്കുന്ന ദിനരാത്രങ്ങൾ. ആത്മവിചാരണയുടെ സമയം കൂടിയാണ് നോമ്പുകാലം. മറ്റുള്ളവരുടെ മുന്നിൽ നമ്മെക്കുറിച്ച അഭിപ്രായം മെച്ചപ്പെടുത്താൻ പലപ്പോഴും നാം ആലോചിക്കുകയും ശ്രമിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ, തെൻറ എല്ലാ ന്യൂനതകളും കുറവുകളും ഏറ്റവും നന്നായി അറിയുന്ന, തെൻറ വിചാരങ്ങളെപോലും സൂക്ഷ്മമായി മനസ്സിലാക്കിയ റബ്ബിെൻറ മുന്നിൽ താൻ ആരായിരിക്കും എന്ന ചോദ്യത്തിെൻറ ഉത്തരമാണ് നോമ്പുകാലത്ത് നാം അന്വേഷിക്കേണ്ടത്. അതിനാൽതന്നെ ഒാരോരുത്തരും സ്വന്തം വീഴ്ചകൾ പരിശോധിച്ച് അതിനെ പരിഹരിക്കാനുള്ള അവസരമായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.
കൂട്ടായ്മയുടെയും സാമൂഹികബോധത്തിെൻറയും വലിയ സന്ദേശം റമദാൻ പകർന്നുതരുന്നുണ്ട്. നോമ്പുകാലം ആരംഭിക്കുന്നതോടെ, പ്രയാസപ്പെടുന്നവരെ സഹായിക്കാനായി റമദാൻകിറ്റുകൾ സംഘടിപ്പിക്കാനും വിതരണം ചെയ്യാനുമായും ഫിത്ർ സകാത്തിെൻറ ശേഖരണവും വിതരണവുമായുമൊക്കെ ബന്ധപ്പെട്ട് രൂപപ്പെടുന്ന കൂട്ടായ്മകൾ നൽകുന്നത് വലിയ സാമൂഹികബോധം തന്നെയാണ്.
നന്മക്കായി ഒരുമിക്കുകയും നന്മയെക്കുറിച്ചാലോചിക്കുകയും ചെയ്യുന്ന അത്തരം സംരംഭങ്ങളും ശ്രമങ്ങളും ഒാരോ നാടിെൻറയും വെളിച്ചമാണ്. ധ്രുവീകരണത്തിനും ശിഥിലീകരണത്തിനുമുള്ള ആസൂത്രിതശ്രമങ്ങൾ നടക്കുന്നിടത്ത് നന്മയിൽ അധിഷ്ഠിതമായ ഇത്തരം വിശാലകൂട്ടായ്മകൾ നിലനിർത്തപ്പെടുന്നിടത്താണ് നോമ്പ് നൽകുന്ന സാമൂഹികബോധത്തിെൻറ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.