സംസ്ഥാനത്ത് റമദാനിലും പള്ളികളിൽ നിയന്ത്രണങ്ങൾ തുടരും
text_fieldsകോഴിക്കോട്: റമദാനിൽ പള്ളികൾ പൂർണമായും അടച്ചിടുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തിൽ വിളിച്ചു ചേർത്ത മതനേതാക്കളുടെ യോഗത്തിൽ തീരുമാനം. പള്ളിയിൽ വെച്ചുള്ള വിവിധ നമസ്കാരങ്ങൾ, സമൂഹ ഇഫ്താർ, പള്ളികളിലെ കഞ്ഞി വിതരണം, അന്നദാനം എന്നിവ പൂർണമായും വ േണ്ടെന്ന് വെക്കും.
ചില ജില്ലകളിൽ ലോക്ഡൗണിന് ഇളവുകൾ നടപ്പാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മതനേതാക്കളുമായി വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തിയത്. റമദാൻ മാസപ്രഖ്യാപനം നടക്കുന്ന ദിവസം പള്ളികളിൽ മൈക്കിലൂടെ ഇൗ വിവരങ്ങൾ വിശ്വാസികളെ അറിയിക്കാൻ തീരുമാനിച്ചു.
അന്നദാനത്തിനുള്ള ഭക്ഷ്യവസ്തുക്കൾ അർഹരായവരുടെ വീടുകളിൽ നേരിെട്ടത്തിക്കും. രോഗഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാൻ സന്നദ്ധമാണെന്ന് നേതാക്കൾ മുഖ്യമന്ത്രിയെ െഎകകണ്േഠ്യന അറിയിക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം കൊല്ലം, തിരുവനന്തപുരം, കാസർകോട് കലക്ടറേറ്റുകളിലാണ് നേതാക്കൾ യോഗത്തിൽ സംബന്ധിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മുന്ന് മുതൽ നാല് വരെയായിരുന്നു വിഡിയോ േകാൺഫറൻസ്. മന്ത്രി കെ.ടി ജലീൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി വിവിധ സംഘടനാനേതാക്കളായ പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, തൊടിയൂർ കുഞ്ഞി മുഹമ്മദ് മൗലവി, ടി.പി. അബ്ദുല്ല ക്കോയ മദനി, എം.െഎ. അബ്ദുൽ അസീസ്, ഹുസൈൻ മടവൂർ, ഡോ. പി.എ. ഫസൽ ഗഫൂർ, സി.പി. കുഞ്ഞിമുഹമ്മദ്, കെ. സജ്ജാദ്, പി. മുജീബ് റഹ്മാൻ, ഉമർ ഫൈസി മുക്കം, ടി.കെ. അഷ്റഫ്, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, അഡ്വ. താജുദ്ദീൻ, കമറുല്ല ഹാജി, ആരിഫ് ഹാജി തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.