റിലീഫ് പ്രവർത്തനങ്ങൾ സജീവം
text_fieldsകോഴിക്കോട്: റമദാൻ അവസാന പത്തിലേക്ക് കടക്കുേമ്പാൾ നാടെങ്ങും റിലീഫ് പ്രവർത്തനങ്ങളും സജീവമായി. മഹല്ല് കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകുന്നു. നോമ്പ് നോൽക്കാനും തുറക്കാനുമുള്ള ആവശ്യത്തിന് അരിയും പലവ്യഞ്ജന ങ്ങളും പച്ചക്കറിയുമെല്ലാം ഉൾപ്പെടുത്തിയ കിറ്റുകളാണ് തയാറാക്കുന്നത്.
ഒരു കുടുംബത്തിന് ദിവസങ്ങളോളം സുഭിക്ഷമായി ആഹാരം കഴിക്കാനുള്ള വകയുണ്ടാകും. ചില റിലീഫ് കമ്മിറ്റികൾ കിറ്റുകൾ കുടുംബങ്ങൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്നു. മറ്റു ചിലർ ചടങ്ങുകൾ സംഘടിപ്പിച്ചാണ് കിറ്റുകൾ നൽകുന്നത്. നെയ്ച്ചോറിനുള്ള അരിയും നെയ്യുമൊക്കെ അടങ്ങിയ കിറ്റുകൾ നൽകുന്നവരുമുണ്ട്. മത, രാഷ്്ട്രീയ സംഘടനകൾക്കും മഹല്ല് കമ്മിറ്റികൾക്കുമൊപ്പം പ്രവാസി സംഘടനകളും റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാണ്.
ഗൾഫിലെ മലയാളി കൂട്ടായ്മകളാണ് നാട്ടിൽ റിലീഫ് പ്രവർത്തനങ്ങൾ ഒരുക്കുന്നത്. ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലം കിട്ടുന്ന റമദാനിൽ റിലീഫ് പ്രവർത്തനങ്ങളിൽ നടക്കുന്ന മത്സരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.