ഭക്തിയുടെ കരുത്ത്
text_fieldsആത്മീയത മനുഷ്യെൻറ ആന്തരിക ശക്തിയെ പരിപോഷിപ്പിക്കുന്ന ഉൗർജമാണ്. ഭക്തികൊണ്ടാണ് ഒരു വിശ്വാസി കരുത്താർജിക്കുന്നത്. അതിനുള്ള ഏറ്റവും നല്ല മാർഗമാണ് വ്രതാനുഷ്ഠാനം. ‘വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുൻഗാമികൾക്ക് നിർബന്ധമാക്കിയിരുന്നപോലെതന്നെ. നിങ്ങൾ ഭക്തിയുള്ളവരാകാൻ’. ഒരു കാര്യത്തിൽനിന്ന് മനസ്സിനെ പിടിച്ചുനിർത്തുക, അതിനുവേണ്ടി സൂക്ഷ്മത പുലർത്തുക എന്നൊക്കെയാണ് ‘സൗ’ എന്ന വാക്കിന് അർഥം. ഇൗ അനുഷ്ഠാനം ആദം മുതലുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കിയിരുന്നു. അഥവാ ദൈവികമായ ശിക്ഷണരീതിയാണിത്. വിശ്വാസികൾക്കുള്ള ഉൗർജദായക പ്രക്രിയ. ആത്മീയ വിശുദ്ധിയോടെയുള്ള ജീവിതത്തിന് വിഘാതമായി നിൽക്കുന്ന എല്ലാതരം തിന്മകൾക്കുമെതിരെയുള്ള കാവലാണ് നോമ്പ്. ഇവിടെ അല്ലാഹുതന്നെ നോമ്പിെൻറ ലക്ഷ്യം വിശദീകരിക്കുകയാണ്. അങ്ങനെ ഭക്തിയിലൂടെ ആന്തരികമായ ശക്തി നേടിക്കഴിഞ്ഞാൽ നന്മ ചെയ്യാനും തിന്മ വർജിക്കാനും വിശ്വാസി സ്വയം പാകപ്പെടുന്നു.
ഭക്തിയുടെ വഴി ത്യാഗത്തിേൻറതുമാണ്. ഇസ്ലാം വിശ്വാസികളുടെ വിജയത്തിനുള്ള ചരിത്രപാഠമായി നിശ്ചയിച്ചിട്ടുള്ളത് ത്യാഗമാണ് എന്ന് വിലയിരുത്താം. കാരണം, മുൻകഴിഞ്ഞ പ്രവാചകന്മാരും സച്ചരിതരായ അനുയായികളും ഒരു സമൂഹമെന്ന നിലയിൽ വിജയംവരിച്ചതും ഒരു നാഗരിക സമൂഹമായി രൂപപ്പെട്ടതുമെല്ലാം ത്യാഗപൂർണമായ ജീവിതത്തിലൂടെയാണ്. അങ്ങനെ ഇസ്ലാമിക സമൂഹത്തിെൻറ എക്കാലത്തെയും വിജയരഹസ്യം തന്നെ ത്യാഗമാണ് എന്ന് നമുക്ക് പറയാവുന്നതാണ്. ത്യാഗം എെന്തന്ന് പഠിപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ഒരു പെണ്ണിനെ പോറ്റാൻ ത്രാണിയില്ലാത്തവനോട് വിവാഹം കഴിക്കാതെ നോമ്പ് കൊണ്ട് സ്വയം നിയന്ത്രിക്കാൻ ഇസ്ലാം കൽപിക്കുന്നുണ്ട്. വിശ്വാസികളുടെ ജീവിതക്രമം പാളംെതറ്റാതെ പിടിച്ചുനിർത്തുന്നത് റമദാനിലെ ഒരുമാസത്തെ നോമ്പാണ് എന്ന് അനുഭവത്തിലൂടെ ഒാരോ വിശ്വാസിക്കും പറയാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.