കാരക്കച്ചീളു കൊണ്ട് മനസ്സു തുറക്കുന്നവര്‍
text_fieldsബോവിക്കാനം മുഹ്യിദ്ദീൻ ജുമാമസ്ജിദ് മുറ്റത്ത് മുളിയാറിലെ കുരുക്ഷേത്ര കൂട്ടായ്മ കഴിഞ്ഞ വർഷം േനാമ്പുതുറ ഒരുക്കിയപ്പോൾ കൊേട്ടട്ടനും മാധവിച്ചേച്ചിക്കുമായിരുന്നു മറ്റുള്ളവരെക്കാൾ തിരക്ക്. രണ്ടു പേരും അന്ന് നോമ്പു നോൽക്കുകയും ചെയ്തു. ആരോഗ്യക്കുറവും വയസ്സും അവർക്ക് തടസ്സമായില്ല. പള്ളിയിലെ തരിക്കഞ്ഞിയോടൊപ്പം മാധവി ചേച്ചിയുടെ പാൽപായസവും കൊേട്ടട്ടെൻറ ഉണ്ണിയപ്പവും നോമ്പുതുറ വിഭവങ്ങൾക്കിടയിലെ പ്രത്യേക െഎറ്റങ്ങളായിരുന്നു. മുഹ്യിദ്ദീന് മസ്ജിദിെൻറ പരിസരവാസികളായ നിശാന്തും സുനിലും മഹേഷും വിജേഷും ഹരീഷും വിനോദുമടക്കം കുരുക്ഷേത്ര കൂട്ടായ്മയുടെ പ്രവർത്തകർ എത്തിയതോടെ നോമ്പുതുറപ്പിക്കാനുള്ള എണ്ണമറ്റ വിഭവങ്ങളാണ് പള്ളിമുറ്റത്ത് നിറഞ്ഞത്. പഴം നിറച്ചത്, ഇഫ്താര്‍ ഹല്‍വ, ചിക്കന്‍ സമൂസ, കിളിക്കൂട്, ഇലയട, അടചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, ഉന്നക്കായ, മീറ്റ് റോള്‍... ഇങ്ങനെ പോകുന്നു ഇവരൊരുക്കിയ വിഭവങ്ങൾ.
മതത്തിെൻറയും ജാതിയുടെയും പേരില്‍ മതിലുകളുയരുന്ന വര്‍ത്തമാനകാലത്ത് മതസൗഹാർദത്തിെൻറ പുതിയ മാതൃക പകരുകയാണ് നോമ്പുതുറയിലൂടെ ബോവിക്കാനക്കാര്. നോമ്പുതുറ ദിവസം കുരുക്ഷേത്ര കൂട്ടായ്മയിലെ പകുതി പ്രവർത്തകരും നോമ്പ് നോറ്റിരുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ ഇപ്രാവശ്യവും വിപുലമായ നോമ്പുതുറ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുളിയാറിലെ കുരുക്ഷേത്ര കൂട്ടായ്മയിലെ പ്രവർത്തകർ. നോമ്പുതുറയുടെ തീയതി തീരുമാനിച്ച് പള്ളിക്കമ്മിറ്റിക്കാരെ പോയി കാണും. തീയതി പ്രഖ്യാപിക്കുന്നതു മുതൽ നോമ്പുതുറ കഴിയുന്നതുവരെ തിരക്കോടു തിരക്കാണ് ഇവർക്ക്. കഴിഞ്ഞ റമദാനിൽ ഒരു ദിവസം നോമ്പുതുറ ഒരുക്കാന്‍ സന്നദ്ധരായി കൂട്ടായ്മയിലെ സഹോദരങ്ങള്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ആവശ്യം പള്ളിക്കമ്മിറ്റി ഒരേ സ്വരത്തില്‍ സ്വാഗതംചെയ്തു.
നൂറ്റാണ്ടുകളായി ബോവിക്കാനത്തിെൻറ മണ്ണിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസത്തിെൻറയും െഎക്യത്തിെൻറയും തുടർച്ചയാണിത്. ‘‘ഞങ്ങളുടെ ഇൗ നാടിെൻറ പാരമ്പര്യം അടുത്ത തലമുറ അറിയണം, അത് തലമുറകളോളം തുടരണം. മുളിയാറിലെ നാട്ടുകാരായ നമുക്ക് ബോവിക്കാനം മുഹ്യിദ്ദീൻ മസ്ജിദിനടുത്ത് ഒരുമിച്ചിരുന്ന് നോമ്പുതുറക്കാം, പള്ളിക്കമ്മിറ്റിക്കാരും മൗലവിമാരും സ്വന്തക്കാരെ പോലെയാണ്. പള്ളിയിൽ ആരാധനക്കല്ലെങ്കിലും ഇടക്കിടെ പോകും. നല്ല ബന്ധമാണ് അവരുമായി കാത്തുസൂക്ഷിക്കുന്നത്’’ -മുളിയാർ ക്ഷേത്രക്കമ്മിറ്റി കൂട്ടായ്മ ‘കുരുക്ഷേത്ര’യിലെ പ്രവർത്തകൻ സുനിലിെൻറ വാക്കുകളാണിത്. പള്ളിയിൽ നമസ്കാരത്തിനായി പോകാറില്ലെങ്കിലും നാടിെൻറ െഎക്യത്തിനുവേണ്ടി പ്രാർഥിക്കാൻ പറയും.
നോമ്പ് കേവലം ചടങ്ങല്ല, മറിച്ച് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട സത്യസന്ധതയും സ്വഭാവമഹിമയും സമർപ്പണബോധവും പ്രവർത്തനനിരതയും കാത്തുസൂക്ഷിക്കാനുതകുന്ന ആത്മീയ ഊർജമായതുകൊണ്ടാണ് നോമ്പു നോൽക്കുന്നതെന്ന് സംഘാടകർ പറയുന്നു. നോമ്പുതുറക്ക് മുന്നോടിയായി, കൊണ്ടുവരുന്ന വിഭവങ്ങള്‍ പരിസരത്തെ ഹൈന്ദവ ഭവനങ്ങളില്‍ എത്തിക്കുന്നതിനും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കും. നോമ്പിെൻറ മറ്റു ദിവസങ്ങളിലും വിഭവങ്ങൾ വീടുകളിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
നൂറിലധികം പ്രവർത്തകരാണ് കൂട്ടായ്മയിലുള്ളത്. കുരുക്ഷേത്ര കൂട്ടായ്മയും മുഹ്യിദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റിയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്. പള്ളിയും കുരുക്ഷേത്ര കൂട്ടായ്മയും സംയുക്തമായി നിരവധി സാംസ്കാരിക^സാമൂഹിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. നോമ്പുതുറക്ക് മുന്നോടിയായി തന്നെ ബോവിക്കാനം പരിസരത്തെ വീടുകൾ സന്ദർശിക്കുന്ന പതിവും സംഘാടകർക്കുണ്ട്. മസ്ജിദ് കമ്മിറ്റിക്കാർ നടത്തുന്ന റമദാൻ സന്ദേശ ക്ലാസുകളിലും കുരുക്ഷേത്ര കൂട്ടായ്മയിലെ പ്രവർത്തകർ പെങ്കടുക്കും. ഇൗ സ്നേഹവും ബന്ധവും എന്നും നിലനിൽക്കണം, അതാണീ നാടിെൻറ കരുത്ത്. ഇൗ മാതൃക കാസർകോടുള്ള മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്താൽ മതഭ്രാന്തന്മാരുടെ ഒളിയജണ്ടകളെ നമുക്ക് തുടച്ചുനീക്കാം -പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.