കോയാക്കുഞ്ഞ് മാഷും നോമ്പും
text_fieldsകറ്റാനം പോപ് പയസ് സ്കൂളിലെ പഠന കാലം മുതേല ഞാൻ ഇതര മതങ്ങളെ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കർശനമായി പാലിച്ചിരുന്ന ‘ഒരു അമ്മയുടെ’ ചുറ്റവട്ട ശീലങ്ങളിൽനിന്നാണ് സ്കൂളിലേക്കുള്ള യാത്രകൾ തുടങ്ങുന്നത്. ക്രിസ്ത്യൻ സ്കൂളിെൻറ പശ്ചാത്തലത്തിൽനിന്നാണ് ‘വി.എ. കോയാക്കുഞ്ഞ്’ എന്നട്യൂഷൻ അധ്യാപകനിലേക്ക് എത്തുന്നത്. ഇൗ സൗഹൃദം അദ്ദേഹത്തിെൻറ ഇലിപ്പക്കുളം വാഴുവേലിൽ തെക്കതിൽ വീട്ടിലേക്കും വളർന്നു.
ഇവിടെനിന്നാണ് ‘വിശുദ്ധ റമദാനും’ വ്രതാനുഷ്ഠാനവും അതിെൻറ മൂല്യങ്ങളും വിശ്വാസ അടിത്തറയുമൊക്കെ എെൻറ മനസ്സിലേക്ക് കടന്നുവരുന്നത്. വാഴുവേലിൽ തെക്കതിൽ വീട്ടിലെ ആദ്യ നോമ്പ് ഇന്നും മനസ്സിലെ മായാത്ത അനുഭവമാണ്. വ്രതം നൽകുന്ന ഉൗർജം സംബന്ധിച്ച് കോയാക്കുഞ്ഞ് പങ്കുവെച്ച പാഠങ്ങൾ ഇപ്പോഴും ഒാർമയിലുണ്ട്. നോമ്പുകാരുടെ വീടുകളിലെ വൈകുന്നേരങ്ങൾ നൽകുന്ന സന്തോഷ നിമിഷങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല.
സ്നേഹം, സൗഹൃദം, വിട്ടുവീഴ്ച എന്നിവയാണ് അവിടെ കണ്ടത്. വിശന്ന് നിന്നവർ അവരുടെ വിശപ്പ് മറന്ന് എന്നെ ഉൗട്ടാൻ കാട്ടിയ നിർബന്ധം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഷേക് പി.ഹാരിസായിരുന്നു കായംകുളം എം.എസ്.എം കോളജ് പഠനകാലയളവിലെ സഹപാഠി. ഇദ്ദേഹത്തിെൻറ വീട്ടിലെ നോമ്പുതുറകളും മറക്കാനാവാത്ത അനുഭവമാണ് നൽകിയിട്ടുള്ളത്. പിന്നീടുള്ള രാഷ്ട്രീയ–ആത്മീയ വഴികളിലൊക്കെ ഇൗ ബന്ധങ്ങൾ നൽകിയ അനുഭവങ്ങൾ വിടാതെ ഒപ്പമുണ്ടായിരുന്നു. ‘ശ്രീരാമകൃഷ്ണ വചനാമൃതമാണ്’ എന്നെ ഏറെ സ്വാധീനിച്ച ഗ്രന്ഥം.
മുട്ടാണിശ്ശേരിൽ കോയാക്കുട്ടിയുടെ ഖുർആൻ വിവർത്തന ഗ്രന്ഥം നൽകിയ അറിവുകളും അടിത്തറ പകർന്നിരുന്നു. സൗഹൃദങ്ങളിൽനിന്ന് ഒരിക്കലും ഒാടിയൊളിക്കാൻകഴിയിെല്ലന്നതാണ് ചേരാവള്ളി ജുമാ മസ്ജിദിൽ നടന്ന ‘അപൂർവ മംഗല്യത്തിന്’ സാക്ഷിയാകാനായി തിരക്കുകൾ മാറ്റിവെച്ച് എത്താൻ കാരണമായത്. സൗഹൃദങ്ങൾ വികസിക്കണം. ആഘോഷങ്ങളിലും ദുഃഖങ്ങളിലും പരിസ്പരം പങ്കാളികളാകണം. സൗഹൃദ ഇഫ്താറുകളും ആേഘാഷങ്ങളുമൊക്കെ സംഘടിപ്പിച്ച് മനസ്സുകളെ കോർത്തിണക്കണം. ചേരാവള്ളി നൽകിയ പാഠം പ്രഭാഷണങ്ങളിൽ പങ്കുവെക്കാറുണ്ട്. വാതോരാതെ വർത്തമാനം പറയാൻ ആർക്കുമാകും. എന്നാൽ ചേരാവള്ളി ജുമാ മസ്ജിദ് കാട്ടിയതുപോലെ പ്രായോഗിക മാതൃക കാട്ടാൻ ഇത്തിരി പ്രയാസകരമാണ്. ദുഷിച്ച മനസ്സുകൾ വർധിക്കുന്ന കെട്ടകാലത്ത് ഇതിന് മാറ്റമുണ്ടാക്കാൻ കൂട്ടായ ഇടപെടലുകൾ ആവശ്യമാണ്.
ഗുണപരമായ സന്ദേശങ്ങൾ വ്യാപകമാകണം –ഇമാം റിയാസുദ്ദീൻ ഫൈസി
പ്രവാചക കാലത്തിെൻറ ആവിഷ്കാരങ്ങളിലൂടെ മാത്രമേ സൗഹൃദം വീണ്ടെടുക്കാൻ കഴിയൂ. ചേരാവള്ളിയിലെ വിവാഹച്ചടങ്ങ് ആദ്യ അനുഭവമാണ്. ഇത് നൽകിയ ഗുണപരമായ സന്ദേശം വ്യാപകമാകണം. സൗഹൃദ നോമ്പുതുറകളും ഇൗദുമീറ്റുകളും അതിന് ശക്തി പകരണം.
തയാറാക്കിയത്:
വാഹിദ് കറ്റാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.