റമദാനിലെ വ്രതാനുഷ്ഠാനം പതിവാക്കി രാജുവും കുടുംബവും
text_fieldsകുന്നുകര: റമദാനിലെ വ്രതാനുഷ്ഠാനം രാജുവിനും കുടുംബത്തിനും നിര്‍വൃതിയുടെ നിമിഷങ്ങളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി തെക്കെ അടുവാശ്ശേരി ചുങ്കം വാസുദേവപുരം സരസ്വതിമന്ദിരത്തില്‍ രാജുവും ഭാര്യ മഞ്ജുഷയും നോമ്പനുഷ്ഠിക്കുന്നു. മൂന്നു വര്‍ഷമായി ഇവരുടെ മക്കളായ ചാലക്കുടി നിര്‍മല കോളജിലെ ഡിഗ്രി വിദ്യാർഥിനി പാർവതിയും അങ്കമാലി വിദ്യാധിരാജ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി പ്രണവും നോമ്പനുഷ്ഠിക്കുന്നുണ്ട്.
രാജുവിെൻറ പിതാവ് പരേതനായ ശ്രീധരന്‍പിള്ളയും നോമ്പനുഷ്ഠിച്ചിട്ടുണ്ട്. പിതാവിെൻറ ഇഷ്ടിക ബിസിനസിലെ പങ്കാളികളും സുഹൃത്തുക്കളും അധികവും മുസ്ലിംകളായിരുന്നു. റമദാനിൽ അവര്‍ പരസ്പരം വീടുകളില്‍ നോമ്പ് തുറക്കുകയും ഇഫ്താറുകളില്‍ പങ്കെടുക്കുകയും ചെയ്തു. രാജുവും ഇതുപോലെയാണ്. റമദാനില്‍ സുഹൃത്തുക്കള്‍ വ്രതമനുഷ്ഠിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് കുറവും മടുപ്പും ഉളവാക്കിയെന്നും അതോടെയാണ് വ്രതാനുഷ്ഠാനം തുടങ്ങിയതെന്നും രാജു പറയുന്നു. ആദ്യമൊക്കെ ഉച്ചവരെയും പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളിലുമായിരുന്നു നോമ്പ് പിടിച്ചത്. പിന്നീട് ആദ്യപത്തുനോമ്പും പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് റമദാന് മാസം പൂര്‍ണമായും വ്രതാനുഷ്ഠാനം പതിവാക്കിയത്.
വൈക്കം ചെമ്പ് മാളിയേക്കല്‍ കുടുംബാംഗമായ ഭാര്യ മഞ്ജുഷക്ക് ആദ്യകാലങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് േക്ലശകരമായി അനുഭവപ്പെട്ടെങ്കിലും പിന്നീട് വഴങ്ങി. റമദാനിലെ നോമ്പിെൻറ സുഖവും അനുഭൂതിയും അനുഭവിക്കുന്നവര്‍ക്കേ ബോധ്യമാകൂവെന്ന അഭിപ്രായക്കാരാണ് നാലുപേരും. ബാങ്കുവിളി കേൾക്കുേമ്പാൾ ഈത്തപ്പഴവും വെള്ളവും കഴിച്ചാണ് നോമ്പ് തുറക്കുക. പുലര്‍ച്ച നാലിന് എഴുന്നേറ്റ് ദേഹശുദ്ധി വരുത്തിയശേഷം പഴങ്കഞ്ഞിയോ, ലഘുഭക്ഷണമോ കഴിച്ചാണ് നോമ്പ് പിടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.