റമദാനിലെ രക്തസാക്ഷി
text_fields‘ഓർമവെച്ച കാലം മുതൽ കേൾക്കുന്നതാണ് തെൻറ നാട്ടുകാരനായ ധീരദേശാഭിമാനി വക്കം ഖാദറിനെക്കുറിച്ച്. എെൻറ അച്ഛൻ പി.രാമൻ റൈറ്റർവിള സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നപ്പോൾ വക്കം ഖാദർ നാലാംക്ലാസ് വിദ്യാർഥിയായിരുന്നു. അച്ഛനൊപ്പം സ്വാതന്ത്ര്യസമരരംഗത്തുണ്ടായിരുന്ന ചൂരക്കവിളാകം ദിവാകരൻ വക്കംഖാദറിെൻറ അതേ ക്ലാസിൽ പഠിച്ചയാളും ഐ.എൻ.എ.യിൽ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. ഇരുവരിൽനിന്നാണ് ആദ്യകാലത്ത് ഞാൻ വക്കം ഖാദർ എന്ന ധീരദേശാഭിമാനിയെക്കുറിച്ച് കേട്ടതും അറിഞ്ഞതും. ‘വക്കം ഖാദറിെൻറ ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് വ്യത്യസ്ത കഥകളാണ് പ്രചരിപ്പിച്ചിരുന്നത്. ഈ ആശയക്കുഴപ്പം ഒഴിവാക്കണമെന്നും ആധികാരിക വിവരങ്ങൾ പരിശോധിച്ച് ശരിയായ ചരിത്രം രേഖപ്പെടുത്തി ജീവചരിത്രം പ്രസിദ്ധീകരിക്കണമെന്നുമുള്ള ആവശ്യം ഉണ്ടായി.
1990ൽ വക്കംഖാദർ അസോസിയേഷന് സംഘടിപ്പിച്ച വക്കം ഖാദറിെൻറ 47ാം രക്തസാക്ഷി ദിനത്തിൽ അന്നത്തെ എം.പി. വക്കംപുരുഷോത്തമനാണ് ഈ ആവശ്യം ഉന്നയിച്ചത്. അസോസിയേഷൻ ഈ ഉത്തരവാദിത്തം തന്നെ ഏൽപിച്ചു. ആദ്യം ആശങ്കകൾ ഉണ്ടായിരുന്നു. അതിലേറെ ആവേശവും നിരവധി പേരുടെ പിന്തുണയുമുണ്ടായിരുന്നതിനാൽ അതേറ്റെടുത്ത് മുന്നോട്ടുപോയി. വക്കം ഖാദറിനൊപ്പം സിംഗപ്പൂരിൽ ഐ.എൻ.എ.യിൽ പ്രവർത്തിച്ചിരുന്നവരെയും ജയിലിൽകഴിഞ്ഞിരുന്നവരെയുമൊക്കെ കണ്ടെത്താനും സംവദിക്കാനും കഴിഞ്ഞതോടെ വിവരശേഖരണം സുഗമമായി. മൂന്നു വർഷത്തെ കഠിന പരിശ്രമംകൊണ്ട് ഒരു പുസ്തകം ഇറക്കുകയായിരുന്നില്ല. മറിച്ച് വക്കം ഖാദർ എന്ന ധീരനായ സ്വാതന്ത്ര്യസമര ഭടെൻറ ജീവിതം എന്തായിരുന്നുവെന്നും അദ്ദേഹം നേരിട്ട കഷ്ടപ്പാടുകൾ എന്തായിരുന്നുവെന്നും ആർജവത്തോടെ അതിനെ നേരിട്ടതെങ്ങനെയെന്നും ജനങ്ങൾക്ക് ആധികാരികമായി മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു.’
‘വക്കം ഖാദർ നന്നായി പാട്ടുപാടുന്ന കലാകാരൻ കൂടിയായിരുന്നു. സ്കൂൾ ക്ലാസ് മുറികൾ മുതൽ ഐ.എൻ.എയുടെ ക്യാമ്പിൽവരെയുള്ളവർക്ക് ഈ കലാവൈഭവം അറിയാം. മലയാളകവിതകൾ പാടുകയും ചെയ്തിരുന്നു. മരണത്തിന് തൊട്ടുമുമ്പ് എഴുതിയ കത്തുകളിലും ഇടപ്പള്ളി രാഘവപ്പിള്ളയുടെ കവിതകളിലെ വരികൾ ഉൾപെടുത്തിയിട്ടുണ്ട്.’
‘വിചാരണ നടത്തിയ പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവാണ് നടപ്പാക്കിയിരുന്നതെങ്കിൽ വക്കം ഖാദർ തൂക്കിലേറ്റപ്പെടില്ലായിരുന്നു. 1943 മാർച്ച് 8നാണ് പ്രത്യേക കോടതി ഉത്തരവ് വരുന്നത്. അഞ്ചു വർഷം കഠിനതടവിനും തുടർന്ന് തൂക്കിക്കൊല്ലാനും ആയിരുന്നു വിധി. അഞ്ച് വർഷം പൂർത്തിയാകുംമുമ്പ് ഇന്ത്യ സ്വതന്ത്രയായിരുന്നു. സ്വാതന്ത്ര്യത്തോടെ വക്കം ഖാദർ ഉൾപെടെയുള്ളവർ ജയിൽ മോചിതരാകുമായിരുന്നു. പേക്ഷ, പ്രത്യേക കോടതി വിധിയിൽ തൃപ്തരല്ലാത്ത സൈനിക വിഭാഗം ഹൈകോടതിയെ സമീപിച്ച് വധശിക്ഷ ഉടൻ നടപ്പാക്കിക്കുകയായിരുന്നു.
മരണത്തിനു മണിക്കൂറുകൾക്കു മുമ്പ് പിതാവിനെഴുതിയ കത്തിൽ ഖുർആൻ വാചകങ്ങളും അല്ലാഹുവിെൻറ കാരുണ്യത്തെക്കുറിച്ചും വിവരിച്ചിരുന്നു. ‘ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് മരിച്ചതെന്ന് നിങ്ങൾ ഒരവസരത്തിൽ ദൃക്സാക്ഷികളിൽനിന്നറിയുവാൻ ഇടയാകുമ്പോൾ തീർച്ചയായും നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും.’ ‘എെൻറ ഭാവി നിങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് നിങ്ങൾ വിശ്വസിച്ചിരുന്നു. കാരുണ്യവാനായ അല്ലാഹുവിനോട് പ്രാർഥിക്കുക. അവൻ ഉത്തരം തരട്ടെ. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്; ‘നിങ്ങൾ എന്നോട് പ്രാർഥിക്കുവിൻ. നിങ്ങൾക്ക് എന്തിനും ഉത്തരം തരുന്നതാണ്’. ‘ഞാൻ ഒരിക്കലും അങ്ങയോടുള്ള കർത്തവ്യങ്ങളെ വിസ്മരിച്ചിട്ടില്ലെങ്കിലും ഒരുകാലത്തും സ്വാർഥമതിയുമായിട്ടില്ല. അല്ലാഹുവിന് എെൻറ ആത്മാർഥതയെപ്പറ്റി ബോധ്യമുണ്ട്. അവൻ അതിെൻറ പതിന്മടങ്ങ് നിറവേറ്റിത്തരുവാൻ ശക്തിയുള്ളവനാെണന്ന് വിശ്വസിച്ച് ധൈര്യപ്പെടുക.’
തൂക്കുമരത്തിലേറുന്നതിന് തൊട്ടുമുമ്പുള്ള അന്ത്യാഭിലാഷവും ഏറെ പ്രസക്തമാണ്. ഒരേസമയം രണ്ടുപേരെ വീതം തൂക്കിലേറ്റാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ആദ്യം അബ്ദുൽഖാദറിനെയും ഫൗജാസിങ്ങിനെയും തുടർന്ന് അനന്തൻ നായരെയും ബർധാനെയും തൂക്കിലേറ്റുവാനായിരുന്നു തീരുമാനം. എന്നാൽ, ഹിന്ദു-മുസ്ലിം മതമൈത്രിയുടെ ഭാഗമായി തനിക്കൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലേറ്റണം എന്ന് വക്കം ഖാദർ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് വക്കം ഖാദറിനൊപ്പം അനന്തൻ നായരെയും തൂക്കിലേറ്റിയത്.
തയാറാക്കിയത്: കെ.നിസാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.