വറുതി വീണ്ടും വരുമോ –ആശങ്കയോടെ കോയ ഹാജി
text_fieldsകൊടുവള്ളി: ദാരിദ്ര്യം എന്താെണന്നു കാണാൻ പോവുന്നേയുള്ളൂ മക്കളേ... പണിയില്ലായ്മയും പ ട്ടിണിയുമൊക്കെയുള്ള പഴയകാലം വീണ്ടും വരുമോ എന്ന ആശങ്കക്കിടയിൽ 95കാരനായ കോയ ഹാജ ി പറയുകയാണ്. കിഴക്കോത്ത് മേപ്പൊയിൽ തറവാട്ടുകാരണവരായ കോയ ഹാജി പഞ്ഞകാലജീവിതങ്ങ ൾ അനുഭവിച്ചതിെൻറ ഒാർമകളാണ് പങ്കുവെക്കുന്നത്. അക്കാലത്തെ നോമ്പിനുമുണ്ടായിരു ന്നു ദാരിദ്ര്യത്തിെൻറ രുചി.
നോമ്പിന് പറമ്പിൽനിന്ന് പറിച്ച കപ്പയും മത്തിക്കറിയു മായിരുന്നു പ്രധാന വിഭവം. ചുരുക്കം ചില പണക്കാരുടെ വീടുകളിൽ നോമ്പിന് വല്യ ഒരുക്കങ്ങെളാക്കെയുണ്ടാവും. 1930-1940 കാലം ദാരിദ്ര്യത്തിെൻറ നോമ്പായിരുന്നു. റജബ് മാസം പിറന്നാൽ പ്രദേശത്തെ വിരലിലെണ്ണാവുന്ന സമ്പന്നരുടെ വീടുകൾ നോമ്പിനായി ഒരുങ്ങിത്തുടങ്ങും.
നെല്ലുകുത്തി അരിയുണ്ടാക്കുന്നതാണ് പ്രധാന കാഴ്ച. കൊരൂൽ (ഇന്നത്തെ കൊടുവള്ളി) അയമ്മദ്ക്കയുടെ കടയിൽനിന്നും മറ്റുമാണ് അവശ്യസാധനങ്ങൾ ശേഖരിച്ചിരുന്നത്. ഇനിയതു മഴക്കാലത്താണെങ്കിൽ പൂനൂർ പുഴയിലൂടെ ചാത്തുക്കുട്ടി നായരുടെ തോണിയിലാവും യാത്ര.
ഞങ്ങളുടെ വീട്ടിൽ നോമ്പുതുറക്കാൻ വീട്ടുകാർക്കു പുറമെ നാട്ടുകാരായ 10-15 പേർ നിത്യവുമുണ്ടാവും. പ്രദേശവാസികളുടെ കഷ്ടപ്പാടും ദുരിതവും ദാരിദ്ര്യവും കണ്ടറിഞ്ഞ് ഇവർക്കുകൂടി നിത്യവും ഭക്ഷണമൊരുക്കും. 1970കളിലും ഈ ദാരിദ്ര്യം നേരിൽകണ്ടതാണ്. ബാങ്ക്വിളി വീടുകളിലേക്ക് കേട്ടിരുന്നില്ല. സൂര്യാസ്തമയം കണക്കാക്കിയും കൈകളിലെ രോമത്തിെൻറ വ്യക്തത കണക്കാക്കിയുമായിരുന്നു നോമ്പുതുറ സമയം മനസ്സിലാക്കിയിരുന്നത്.
അക്കാലത്ത് കിഴക്കോത്ത് നാലോളം പള്ളികളായിരുന്നു രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നത്. പള്ളികളിൽ റാന്തൽവിളക്കുകളായിരുന്നു ഉപയോഗിച്ചിരുന്നത്. മാസപ്പിറവി കൂവിവിളിച്ചും കേട്ടറിവുകളിലൂടെയുമായിരുന്നു ആളുകൾ ഞങ്ങളുടെ ചെറുപ്പകാലത്ത് അറിഞ്ഞിരുന്നത്. പിന്നീടുള്ള ഓരോ കാലത്തിലും ജനങ്ങളുടെ നോമ്പുരീതികളിലും ഭക്ഷണ രീതികളിലും മാറ്റങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.