Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനസംഘത്തിന്‍റെ...

ജനസംഘത്തിന്‍റെ കാലത്താണ്​ ഇരു മുന്നണികളുമായും സഖ്യത്തിലേർപ്പെട്ടത്​ -രാമൻപിള്ള

text_fields
bookmark_border
ജനസംഘത്തിന്‍റെ കാലത്താണ്​ ഇരു മുന്നണികളുമായും സഖ്യത്തിലേർപ്പെട്ടത്​ -രാമൻപിള്ള
cancel

തിരുവനന്തപുരം: ജനസംഘത്തിന്‍റെ കാലത്താണ്​ ഇരു മുന്നണികളുമായി സഖ്യത്തിലേർപ്പെട്ടതെന്ന്​ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻപിള്ള. ബി.ജെ.പിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളിൽ ധാരണയുണ്ടായിരുന്നു. ബേപ്പൂരും വടകരയിലും ബി.ജെ.പിക്ക്​ കൂടി സ്വീകാര്യരായിരുന്ന സ്ഥാനാർഥികളെയാണ്​ മത്സരിപ്പിച്ചത്​​.

സഖ്യങ്ങളെല്ലാം പരസ്യമായിരുന്നു. ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ ആരോപണങ്ങളിൽ പിന്നീട്​ അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച്​ കൊണ്ടു പോവുകയാണ് കെ.​ സുരേന്ദ്രൻ ചെയ്യേണ്ടത്​. സുരേന്ദ്രനെ ചിലർ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന്​ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്ന്​ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ആർ. ബാലശങ്കർ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എമ്മിനെ തോൽപ്പിക്കാൻ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന പ്രസ്​താവനയുമായി ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k raman pillaiBJP
News Summary - Raman Pillai formed an alliance with both the fronts during the Jana Sangh period
Next Story