രമൺ ശ്രീവാസ്തവയുടെ നിയമനം: സേനയിലും അതൃപ്തി
text_fieldsകോട്ടയം: മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ മുന്നണിയിലെ പ്രബല കക്ഷിയായ സി.പി.െഎക്ക് പിന്നാലെ പൊലീസ് സേനയിലും അതൃപ്തി പടരുന്നു. സർവിസിൽനിന്ന് വിരമിച്ച ശേഷം കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി ഉപദേഷ്ടാവ് പദവിയിൽ പ്രവർത്തിച്ചിരുന്ന രമൺ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി റാങ്കിൽ ആഭ്യന്തര ഉപദേഷ്ടാവായി നിയമിച്ചത് സർക്കാറിലും സേനയിലും പുതിയ വിവാദത്തിനും വഴിയൊരുക്കുകയാണ്.
സർക്കാറിൽ സി.പി.െഎ തുടക്കമിട്ട വിവാദം മറ്റ് കക്ഷികളും ഏറ്റുപിടിക്കുമെന്നാണ് സൂചന. സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുേമ്പാൾ അവർക്കായി സേനയിൽ നിരന്തരം അനാവശ്യ ഇടപെടലുകൾ നടത്തിയെന്ന ആക്ഷേപം ഇദ്ദേഹത്തിനെതിരെയുണ്ട്. മുൻ പൊലീസ് മേധാവി ഇതിനെതിരെ പലപ്പോഴും ശക്തമായി പ്രതികരിച്ചിരുന്നു.
സർക്കാറിെൻറ നയപരമായ വിഷയങ്ങളിലും ഒൗേദ്യാഗിക രഹസ്യങ്ങൾ സംബന്ധിച്ചും സുപ്രധാന ഫയലുകളുെട കാര്യത്തിലും നിർണായക തീരുമാനങ്ങളിലും ഇദ്ദേഹത്തിെൻറ ഉപദേശം സ്വീകരിക്കണമോയെന്ന ചോദ്യം സേനയിൽനിന്ന് ഉയരുന്നുണ്ട്. പൊലീസിെൻറ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വിരമിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ഇദ്ദേഹത്തിെൻറ ഇടപെടലുകൾ പരിധി വിട്ടാൽ പിന്നീട് പണി പോകുമോയെന്ന് ആശങ്കപ്പെടുന്നവരും നിരവധിയുണ്ട്.
മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവ് എന്ന നിലയിൽ ഏതൊെക്ക കാര്യങ്ങളിലാകും ഇദ്ദേഹത്തിന് ഇടപെടാമെന്നത് സംബന്ധിച്ച് വ്യക്തത വേണമെന്ന് ചില ഉദ്യോഗസ്ഥർ ഡി.ജി.പിയോട് ആരാെഞ്ഞങ്കിലും അദ്ദേഹം കൈമലർത്തി. ഭരണപരമായ ചുമതലകൾ വ്യക്തമാക്കണമെന്ന ആവശ്യവും സേനയിൽ ശക്തമാണ്. ജില്ല പൊലീസ് മേധാവികളും റേഞ്ച് െഎ.ജിമാരും അടക്കമുള്ളവരും ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നുണ്ട്.രമൺ ശ്രീവാസ്തവയുടെ സർവിസ് ചരിത്രം അറിയാവുന്നവർ കടുത്ത പ്രതിസന്ധിയിലാണ്.
സി.പി.െഎ ഇൗ നിയമനത്തിനെതിരെ രംഗത്തുവന്നത് സർക്കാറിനെയും വെട്ടിലാക്കുകയാണ്. വിവാദ നിയമനെത്ത കുറ്റപ്പെടുത്തിയും പരിഹസിച്ചും സി.പി.െഎ നിർവാഹക സമിതിയിൽ മുഖ്യമന്ത്രിക്കെതിരെ പലരും പൊട്ടിത്തെറിച്ചു. നിയമനം സർക്കാറിനു തിരിച്ചടിയാകുമെന്ന് ചിലർ മുന്നറിയിപ്പ് നൽകിയപ്പോൾ മുഖ്യമന്ത്രിക്ക് ദോഷമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.