രാമനാട്ടുകര അപകടം: മൂന്ന് വണ്ടികളിലായി പോയത് 15 പേർ; വിമാനത്താവളത്തിലേക്ക് അല്ലെന്ന് സൂചന
text_fieldsരാമനാട്ടുകര അപകടത്തിൽ മരിച്ച വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ
പാലക്കാട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. ചെർപ്പുളശ്ശേരിയിൽനിന്നും 15 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച അർധരാത്രിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. രാത്രി എട്ടുമണിവരെ ഇവരെ ടൗണിൽ കണ്ടുവരുണ്ട്. മരിച്ച അഞ്ചുപേർ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ ഒരു ഇന്നോവയിലും സിഫ്റ്റ് കാറിലുമാണ് സംഘം സഞ്ചരിച്ചത്.
കരിപ്പൂർ എയർപോർട്ടിലേക്ക് വന്നതാണെന്ന് സംഘം പൊലീസിന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇത് ശരിയല്ലെന്നാണ് സൂചന. മരിച്ച ത്വാഹിറിനും നാസറിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറയുന്നു. വാഹനം തട്ടികൊണ്ടുപോകൽ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ രണ്ട് കേസുകളുണ്ട്. ഫൈസൽ എന്നയാളാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പറയുന്നു.
ലോക്ഡൗൺ നിയന്ത്രണം നിലനിൽക്കെ ഇവർ സംഘടിച്ച് കോഴിക്കോട് പോയത് എന്തിനാണെന്നത് ദുരൂഹമാണ്. ഇന്നോവ ത്വാഹിറിെൻറ ബന്ധുവിേൻറതാണ്. രാത്രി എന്തിനാണ് വണ്ടികൊണ്ടുപോകുന്നതെന്ന് പോലും ത്വാഹിർ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വാഹന കച്ചവടം, റെൻറ് എ കാർ, ബ്രോക്കർ ജോലികൾ ചെയ്യുന്നവരും ഇവരുടെ സഹായികളുമാണ് സംഘത്തിലുള്ളവരെന്ന് നാട്ടുകാർ പറയുന്നു. ഗൾഫിൽനിന്നും മടങ്ങിവന്നവരും പ്രായംകുറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്.
ബൊലേറോയും സിമന്‍റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് പുലർച്ചെ 4.45 ഓടെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ സ്വീകരിക്കാൻ വരുമ്പോഴാണ് അപകടമെന്നാണ് സുഹൃത്തുക്കൾ പൊലീസിന് നൽകിയ െമാഴി. എന്നാൽ, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.
എയർപോർട്ടിൽ നിന്നും പാലക്കാട് റൂട്ടിൽ സഞ്ചരിക്കേണ്ട വാഹനം ദിശമാറി 12 കിലോമീറ്ററിലധികം ദൂരത്തിലാണ് അപകടം നടന്നത്. വാഹനം കോഴിക്കോട് ഭാഗത്തുനിന്ന് എയർപോർട്ട് ഭാഗത്തേക്ക് സഞ്ചരിക്കുേമ്പാഴാണ് അപകടത്തിൽപെട്ടത്.
കൂടെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഇന്നോവയും അതിലെ യാത്രക്കാരെയും മൊഴിയെടുക്കാൻ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
പുളിഞ്ചോടു വളവിൽ അമിത വേഗത്തിലായിരുന്ന വാഹനം എതിർദിശയിൽ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവർ മൊഴി നൽകിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയിൽ ഇടിച്ചതെന്നാണ് മൊഴി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.