Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ramanattukara accident five killed
cancel
Homechevron_rightNewschevron_rightKeralachevron_rightരാമനാട്ടുകരയിൽ കാറും...

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ അഞ്ചു പേർക്ക്​ ദാരുണാന്ത്യം

text_fields
bookmark_border

കോഴിക്കോട്​: ​രാമനാട്ടുകാര വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. വൈദ്യരങ്ങാടി പു​ളി​ഞ്ചോട്​ വളവിൽ പുലർച്ചെ 4.45 ഓടെയാണ്​ ചരക്കു ലോറിയുമായി കൂട്ടിയിടിച്ച്​ മഹീന്ദ്ര ബൊലേറോയിൽ സഞ്ചരിച്ച പാലക്കാട്​ ചെർപുളശ്ശേരി സ്വദേശികളായ മുഹമ്മദ്​ സാഹിർ ​ചെർപുളശ്ശേരി, ഷാഹിർ വല്ലപ്പുഴ, നാസർ മുളയങ്കാവ്​, സുബൈർ മുളയങ്കാവ്​, അസൈനാർ നെല്ലായ എന്നിവർ മരിച്ചത്​. കരിപ്പൂർ വിമാനത്താവളത്തിലേക്ക്​ പുറപ്പെട്ടതായിരുന്നുേ. മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​​ മാറ്റി.

സംഭവ സ്​ഥലത്തുതന്നെ അഞ്ചു പേരും മരിച്ചു. കാർ പൂർണമായി തകർന്നു. ഉടൻ സ്​ഥലത്തെത്തിയ നാട്ടുകാരും പൊലീസും ഫയർ ഫോഴ്​സും ചേർന്നാണ്​ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

അപകട സമയത്ത്​ നല്ല മഴയുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഡ്രൈവറെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:five killedRamanattukara accident
News Summary - Ramanattukara accident five killed
Next Story